|    Jan 23 Tue, 2018 5:40 pm
FLASH NEWS
Home   >  Districts  >  Ernakulam  >  

കൊച്ചിയില്‍ വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട് കായലില്‍ തള്ളിയ മൃതദേഹം കണ്ടെത്തി

Published : 8th January 2018 | Posted By: G.A.G

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി.  പത്തുമാസം പഴക്കമുള്ള മൃതദേഹത്തില്‍ അസ്ഥികള്‍ മാത്രമാണ് അവശേഷിക്കുന്നത്.  കായലില്‍ തള്ളിയ വീപ്പ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തി കരയ്‌ക്കെത്തിച്ചത്. കൊന്ന് മൃതദേഹം വീപ്പയിലാക്കിതാവാം എന്നാണ് സംശയിക്കുന്നത്. ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന വീപ്പ പത്തുമാസം മുന്‍പ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും ആരും കാര്യമായെടുത്തിരുന്നില്ല. രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിക്കുകയായിരുന്നു. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പോലീസ് വീപ്പ പൊളിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് അടച്ച്  അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day