|    Oct 18 Thu, 2018 2:35 am
FLASH NEWS
Home   >  Kerala   >  

വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു

Published : 19th September 2017 | Posted By: shadina sdna


കളമശ്ശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രിക്കറ്റ് ബാറ്റ് കൊണ്ട് അക്രമിച്ചു. അക്രമണത്തില്‍ തലക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജില്‍ ക്ലാസ്സ് നടക്കുന്ന തിനിടെയാണ്‌ വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമണം ഉണ്ടായത്. ബാറ്റുമായി ക്ലാസ്സ് മുറിയി ലേക്ക് കയറി വന്ന വിദ്യാര്‍ത്ഥി മുന്‍നിരയില്‍ ഇരിക്കുക്കയായിരുന്ന വിദ്യാര്‍ത്ഥിനിയെ ബാറ്റ് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ പലതവണ അക്രമിക്കുന്നത് കണ്ട മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകനും ചേര്‍ന്ന് ക്രിക്കറ്റ് ബാറ്റ് പിടിച്ച് വാങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ബഹളം കേട്ട് അത്യാഹിത വിഭാഗത്തിലെ ജീവനക്കാരും മറ്റും ഓടി എത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ഐസിയുവിലേക്ക് മാറ്റി വിദ്യാര്‍ത്ഥിനിയെ അക്രമിച്ച മൊഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി മാനസ്(21) നെ കളമശ്ശേരി പോലിസ് കസ്റ്റഡിയില്‍ എടുത്തതായി കളമശ്ശേരി എസ് ഐ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss