|    Oct 24 Tue, 2017 3:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊച്ചിയില്‍ വിണ്ടും കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം; നടപടിയെടുക്കാതെ പോലിസ്

Published : 1st December 2016 | Posted By: SMR

പള്ളുരുത്തി: ഇടക്കൊച്ചി മേഖലയില്‍ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. പള്ളുരുത്തി കോണം സ്വദേശിയും ഇടക്കൊച്ചിയില്‍ വാടകയ്ക്കു താമസിക്കുകയും ചെയ്യുന്ന ഓട്ടോ ഡ്രൈവര്‍ പി എസ് വിനുവിന്റെ മകനും നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ അലന്‍ കൃഷ്ണ (10)നെയാണു തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് നാലിന് ഇടക്കൊച്ചി സലിംകുമാര്‍ റോഡിലായിരുന്നു സംഭവം. സ്‌കൂള്‍ ബസ്സില്‍ വന്നിറങ്ങിയ വിദ്യാര്‍ഥി വീട്ടിലേക്കു നടക്കുന്നതിനിടെയാണു കടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ചതെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു.
മലയാളത്തില്‍ സംസാരിച്ചു നിന്ന വ്യക്തി പിന്നീട് ഹിന്ദിയില്‍ പേരു ചോദിക്കുകയും പിടിച്ചു വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കുട്ടി പറഞ്ഞു. ഉറക്കെ ഒച്ചവച്ചതിനെത്തുടര്‍ന്ന് അടുത്തവീട്ടിലെ സ്ത്രീ ഇറങ്ങിവന്നതോടെ പ്രതി സമീപത്തെ മതില്‍ ചാടി രക്ഷപ്പെടുകയും ചെയ്തതായി കുട്ടി പോലിസിനോട് പറഞ്ഞു.വിവരം അറിയിച്ചിട്ടും പോലിസ് സ്ഥലത്തെത്തിയത് 45 മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ്.
പിടിവലിയെ ത്തുടര്‍ന്ന് കുട്ടിയുടെ ഷര്‍ട്ടിന്റെ പോക്കറ്റ് കീറിയിട്ടുണ്ട്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോവാനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം പോലിസ് പിടിയിലായ ആന്ധ്ര സ്വദേശിനി ജംഗോളി(53)നെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക