|    Oct 17 Tue, 2017 3:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊച്ചിയില്‍ ലോകകപ്പ് ആരവം ഇന്ന് ..

Published : 7th October 2017 | Posted By: fsq

 

‘നിഖില്‍  എസ്  ബാലകൃഷ്ണന്‍

കൊച്ചി: ഇന്ത്യന്‍ മണ്ണില്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ആവേശം വിതറി ആരംഭിച്ചു കഴിഞ്ഞു. ഇന്ന് ഏവരുടെയും കണ്ണുകള്‍ കൊച്ചിയിലേക്ക്. കാല്‍പന്ത് പ്രേമികളുടെ മലയാളത്തിലുള്ള ആരവത്തോടെ വൈകീട്ട് അഞ്ച് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറി ഉണരുമ്പോള്‍ കരുത്തരായ ബ്രസീലും സ്‌പെയിനുമാണ് ആദ്യ മല്‍സരത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. മരണ ഗ്രൂപ്പായ ഡിയിലെ തീപാറും പോരാട്ടം. ഒരുപക്ഷേ ഈ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ഗ്ലാമറസ്സായ പോരാട്ടവും ഇതു തന്നെയാകും. കൊച്ചിയെ സംബന്ധിച്ച് ഫിഫ ലോകകപ്പിന് ഇതിലും മനോഹരമായ ഒരു തുടക്കം ലഭിക്കുകയില്ല. മറ്റ് മൈതാനങ്ങളെ അപേക്ഷിച്ച് ലോക ഫുട്‌ബോളിലെ രാജകുമാരന്മാരുടെ പടയോട്ടത്തോടെയാണ് മലയാള മണ്ണില്‍ കളിയാരവമുയരുന്നത്. രണ്ടാമത്തെ കളിയില്‍ കൊറിയയും നൈജറും ഏറ്റുമുട്ടുമ്പോഴും വാശിക്ക് കുറവൊന്നുമില്ല. ജയത്തോടെ തുടക്കമിടുവാനാണ് ടീമുകളുടെ ശ്രമം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക