|    Jul 17 Tue, 2018 10:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൊച്ചിയില്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി; കപ്പല്‍ഗതാഗതം തടസ്സപ്പെട്ടു

Published : 20th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ചാലില്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി. തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പുറപ്പെട്ട പള്ളുരുത്തി സ്വദേശി യേശുദാസിന്റെ ഉടമസ്ഥതയിലുള്ള നീതിമാന്‍ എന്ന ബോട്ടാണ് കപ്പല്‍ചാലില്‍ മുങ്ങിത്താഴ്ന്നത്. ബോട്ട് മുങ്ങിയതോടെ ഇതുവഴിയുള്ള കപ്പല്‍ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ബോട്ട് പുറംകടലില്‍ യന്ത്രം നിലച്ച് ഒഴുകിനടക്കുന്നതായ വിവരം കോസ്റ്റല്‍ പോലിസിനെ തൊഴിലാളികള്‍ അറിയിച്ചത്. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറീസ് വകുപ്പിന്റെ ബോട്ടിലെത്തി രണ്ടുപേര്‍ ഒഴികെയുള്ളവരെ  ബോട്ടിലേക്ക് കയറ്റി. രണ്ടുപേരെ തകരാറിലായ ബോട്ട് കെട്ടിവലിച്ചു കൊണ്ടുപോവുമ്പോള്‍ നിയന്ത്രിക്കാനായി ബോട്ടില്‍ തന്നെ നിര്‍ത്തി. തുടര്‍ന്ന് തകരാറിലായ ബോട്ട് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടയില്‍ വൈപ്പിന്‍ ജെട്ടിക്ക് സമീപമെത്തിയപ്പോള്‍ പെട്ടെന്ന് മറിഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. ആ സമയം രണ്ടു തൊഴിലാളികള്‍ വെള്ളത്തിലേക്ക് ചാടുകയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ലൈഫ് ബോയ നല്‍കി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഹാര്‍ബര്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss