|    Jun 23 Fri, 2017 10:38 pm
FLASH NEWS

കൊച്ചിയില്‍ ഭിക്ഷാടന മാഫിയകള്‍ പിടിമുറുക്കുന്നു; നടപടിയെടുക്കാതെ അധികൃതര്‍

Published : 29th October 2016 | Posted By: SMR

കൊച്ചി: ജില്ലയില്‍ ഭിക്ഷാടന മാഫിയകള്‍ പിടിമുറുക്കുന്നു. ദിനംപ്രതി ഭിക്ഷാടന മാഫിയകള്‍ വര്‍ധിച്ചുവരുന്നതായാണ് ലഭ്യമാവുന്ന വിവരം. പ്രധാന ജങ്ഷനുകളിലെ സിഗ്‌നലുകള്‍, റയില്‍വേ സ്‌റ്റേഷന്‍, ട്രെയിന്‍, ബസ് സ്റ്റാന്റ്, പാര്‍ക്ക്, ബീച്ച്, ജനറല്‍ ആശുപത്രികള്‍, മാളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ക്ക് സമീപം തുടങ്ങിയ നഗരത്തിന്റെ തിരക്കേറിയ പ്രധാന വീഥികളില്‍ ഭിക്ഷാടന മാഫിയകള്‍ സജീവമാണ്. കൊച്ചി നഗരത്തില്‍ 1990 കെ ആര്‍ രാജന്‍ കലക്ടറായിരുന്നപ്പോള്‍ ഭിക്ഷാടനം നിരോധിച്ച് ഉത്തരവിറക്കുകയും കെ ജെ സോഹന്‍ കൊച്ചി മേയറായിരുന്നപ്പോഴും ഭിക്ഷാടനം നിരോധിക്കുകയും നഗരസഭയ്ക്കനുകൂലമായി കോടതി വിധിയുണ്ടാവുകയും ചെയ്തു. കുട്ടികളുമായി ഭിക്ഷാടനം നടത്തുന്നത് ഹൈക്കോടതി നിരോധിച്ചതാണ്. എന്നാല്‍ കോടതി വിധിക്ക് പുല്ലുവില നല്‍കിയാണ് നഗരമധ്യത്തില്‍ കുരുന്നുകളുമായുള്ള ഭിക്ഷാടന സംഘങ്ങളുടെ കറക്കം. ഭൂരിഭാഗം ഭിക്ഷാടന സംഘങ്ങളും അന്യസംസ്ഥാനക്കാരാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത. വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭിക്ഷാടനം ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. ദിനംപ്രതി ഇവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഭിക്ഷാടനത്തിന്റെ മറവില്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പനയും മോഷണവും മറ്റ് ക്രിമിനല്‍ കേസുകളില്‍ ഇവര്‍ സജീവമാണെന്നുള്ളതും അധികൃതര്‍ പറയുന്നു. ഇവര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാവാത്തത് ഇവര്‍ക്ക് പ്രചോദനമാവുന്നു. കൊച്ചി വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടും മെട്രോ നഗരമായി കുതിക്കുമ്പോഴും അധികൃതരുടെ മൗനാനുവാദത്തോടെ ഭിക്ഷാടന മാഫികളും കൊച്ചി നഗരം കൈയടക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക