|    Mar 29 Wed, 2017 8:42 pm
FLASH NEWS

കൊച്ചിയില്‍ പീസ് സ്‌കൂളിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച്

Published : 18th October 2016 | Posted By: SMR

കൊച്ചി: ഭീകരവാദ പഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി എറണാകുളം ചക്കരപറമ്പ് പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലേക്കു മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ 11 ഓടെ എറണാകുളം മെഡിക്കല്‍ സെന്ററിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സ്‌കൂളിന് സമീപം പോലിസ് തടഞ്ഞു.
മുദ്രാവാക്യം വിളികളുമായി സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുപോവാന്‍ ശ്രമിച്ചുവെങ്കിലും പോലിസ് ബലംപ്രയോഗിച്ച് പരാജയപ്പെടുത്തി. ഇതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി റോഡില്‍ കുത്തിയിരുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കെ രാജേഷ് ചന്ദ്രന്‍, എന്‍ ആര്‍ സുധാകരന്‍ സംസാരിച്ചു. ഒരു മണിക്കൂറിനുശേഷം സമരക്കാര്‍ പിരിഞ്ഞുപോയി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day