|    Dec 15 Fri, 2017 6:21 am
FLASH NEWS
Home   >  Kerala   >  

കൊച്ചിയില്‍ നിന്നും പോയ 2000ത്തോളം മല്‍സ്യത്തൊഴിലാളികളെ കാണാതായി

Published : 1st December 2017 | Posted By: shins

കൊച്ചി: കൊച്ചിയില്‍ നിന്നും മല്‍സ്യബന്ധനത്തിനായി 200ഓളം ബോട്ടുകളിലായി കടലില്‍ പോയ 2000ത്തോളം മല്‍സ്യത്തൊഴിലാളികളെ കാണാതായി. ഇവര്‍ നിലവില്‍ ഗുജറാത്ത് തീരപരിധിയിലാണ് ഉള്ളതെന്നാണ് വിവരം. അതേസമയം, വിഴിഞ്ഞം മേഖലയില്‍ നിന്നും കടലില്‍ പോയ 71 പേരെ കാണാതായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 33 പേര്‍ രക്ഷപ്പെട്ട് രാവിലെയോടെ കരയ്‌ക്കെത്തിയിട്ടുണ്ട്. നിലവില്‍ 30ഓളം വള്ളങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.  മല്‍സ്യത്തൊഴിലാളികളില്‍ പലരും വള്ളം വിട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകളില്‍ കയറാന്‍ മടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായും എല്ലാ വള്ളങ്ങളും കരയ്‌ക്കെത്തിക്കുക അസാധ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാര്‍ഡിന്റെയും സംയുക്ത തിരച്ചില്‍ നിലവില്‍ നടക്കുന്നുണ്ട്. ഏഴോളം കപ്പലുകളാണ് തിരച്ചില്‍ നടത്തുന്നത്. ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിര്‍ദേശം.  കാറ്റും മഴയും കുറഞ്ഞാലും അടുത്ത 48 മണിക്കൂര്‍ ആരും കടലില്‍ പോവരുതെന്നാണ് നിര്‍ദേശം. അതേസമയം, ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്കു മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തുനിന്നും 250 കിലോമീറ്റര്‍ മാറി മിനിക്കോയ് തീരത്താണ് ഓഖി ചുഴലിക്കാറ്റി നിലവിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക