|    Oct 17 Tue, 2017 5:10 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കൊച്ചിയില്‍ ടീ പാര്‍ക്ക്; ബോര്‍ഡിന്റെ പരിഗണനയില്‍; കയറ്റുമതിക്ക് കൂടുതല്‍ സൗകര്യമാവും

Published : 14th July 2016 | Posted By: SMR

കൊച്ചി: കൊച്ചി തുറമുഖം വഴിയുള്ള തേയില കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തി ന്റെ ഭാഗമായി കൊച്ചിയില്‍ ടീ പാര്‍ക്ക് ആരംഭിക്കുന്ന കാര്യം ടീ ബോര്‍ഡിന്റെ പരിഗണിക്കുന്നു. ടീ പാര്‍ക്ക് ആരംഭിക്കുകയാണെങ്കില്‍ കയറ്റുമതിക്ക് കൂടുതല്‍ സൗകര്യമാവുമെന്നും ചരക്ക് നീക്കവുമായി ബന്ധപ്പെട്ട ചെലവുകളും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
കയറ്റുമതിക്കാര്‍ക്ക് ലഭിക്കുന്ന വരുമാന വര്‍ധനവ്  ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉയരുന്നത്. കൂന്നുരില്‍ ടീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍രാശുവും കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ ജി സെന്തില്‍ വേലും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ടീ പാര്‍ക്ക് ആരംഭിക്കുന്ന കാര്യം ചര്‍ച്ചയായത്. ടീ ബോര്‍ഡ് ടീ പാര്‍ക്ക് ആരംഭിക്കുകയാണെങ്കില്‍ ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച് പരസ്പര ധാരണകളുണ്ടാക്കാന്‍ കഴിയുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ വ്യക്തമാക്കി. നിലവില്‍ മേട്ടുപാളയത്താണ് ടീ പാര്‍ക്കുള്ളത്. കൊച്ചിയില്‍ ടീ പാര്‍ക്ക് ആരംഭിക്കണമെന്ന നിര്‍ദേശം ഗൗരവമായി പരിഗണിക്കുമെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കും സ്ഥല പരിശോധനയുള്‍െപ്പടെയുള്ള നടപടികള്‍ക്കുമായി അടുത്തുതന്നെ കൊച്ചി സന്ദര്‍ശിക്കുമെന്നും ടീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍രാശു വ്യക്തമാക്കി.
കൊച്ചി തുറമുഖത്തേക്ക് തേയില എത്തിക്കുന്നതിന് സുഗമമായ നടപടികള്‍ ഉറപ്പാക്കുന്ന തുറമുഖ അധികൃതരുടെ സമീപനം സ്വാഗതാര്‍ഹമാണെന്നും ഇരുങ്ങൂരില്‍നിന്ന് വല്ലാര്‍പാടത്തേക്ക് പ്രത്യേക ചരക്കു തീവണ്ടി സര്‍വീസ് നടത്തുന്നതും സഹായകമാണെന്നും ചെയര്‍മാ ന്‍ ചൂണ്ടിക്കാട്ടി. വാളയാര്‍ ചെക്ക് പോസ്റ്റിലുണ്ടാവുന്ന കാലതാമസം പരിഹരിക്കുന്നതിന് സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും  രേഖകളുള്ള കണ്ടെയ്‌നറുകള്‍ക്ക് ഗ്രീന്‍ചാനലിലൂടെ കടന്നു പോവുന്നതിനുള്ള സൗകര്യമൊരുക്കിയ തായും  തുറമുഖ ചെയര്‍മാന്‍ അറിയിച്ചു.
ദക്ഷിണേന്ത്യയില്‍ നിന്ന്  70,000 മില്യന്‍ കിലോ തേയിലയും കൈകാര്യം ചെയ്യുന്നത് കൊച്ചി തുറമുഖം വഴിയാണ്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ചൈന, സാര്‍ക്ക് മേഖല എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് നേരിട്ട് കപ്പല്‍ സര്‍വീസുകളുണ്ടെന്നതിനാല്‍ ഈ സൗകര്യം കയറ്റുമതിക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് തുറമുഖ അധികൃതര്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക