|    Jul 19 Thu, 2018 9:07 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊച്ചിയില്‍ ടിക്കറ്റ് സ്വന്തമാക്കുവാന്‍ നീണ്ട ക്യൂ

Published : 28th September 2017 | Posted By: fsq

 

കൊച്ചി: കാല്‍പന്തുകളിയുടെ ലഹരിയിലേക്ക് കേരളം വഴുതിവീഴുവാന്‍ ഇനി 10 ദിവസംമാത്രം.  ഇന്നേക്ക് കൃത്യം പത്താം നാള്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ സ്റ്റാര്‍ട്ടിങ് വിസില്‍ മുഴങ്ങൂമ്പോള്‍ ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ കൊച്ചു കേരളത്തിന്റെ പേരും എഴുതി ചേര്‍ക്കപ്പെടും. കേരളത്തിന്റെ മണ്ണില്‍ ഏറെ ആരാധകരുള്ള സ്‌പെയിനും ബ്രസീലുമാണ് ആദ്യകളിയില്‍ കൊമ്പ് കോര്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യമല്‍സരത്തിലെ ടിക്കറ്റുകളെല്ലാം നാളുകള്‍ക്ക് മുമ്പെ വിറ്റുപോയി.  സ്റ്റേഡിയത്തിന് സമീപത്തെ കൗണ്ടറുകള്‍ വഴി ഇന്നലെ ആരംഭിച്ച ടിക്കറ്റ് വില്‍പ്പനയോട്  കായിക പ്രേമികളുടെ പ്രതികരണം മികച്ചതായിരുന്നു. വൈകുന്നേരത്തോടെ ആളുകള്‍ കൗണ്ടറിലേക്ക് കൂട്ടമായി എത്തിതുടങ്ങിയതോടെ ടിക്കറ്റ് വില്‍പ്പന ചൂടുപിടിച്ചു. ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂവും ദൃശ്യമായി. ടിക്കറ്റ് എടുക്കുവാനെത്തുന്നവര്‍ നിര്‍ബന്ധമായും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതിയിരിക്കണം. രണ്ട് കളികള്‍ നടക്കുന്ന ദിവസങ്ങളില്‍ ഒറ്റ ടിക്കറ്റില്‍ തന്നെ മല്‍സരങ്ങള്‍  കാണുവാന്‍ സാധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss