|    Oct 24 Wed, 2018 1:42 am
FLASH NEWS
Home   >  Kerala   >  

ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനം: സ്ത്രീകളെ ജാമ്യത്തില്‍ വിട്ടു

Published : 20th September 2017 | Posted By: shadina sdna


കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ച മൂന്നു സ്ത്രീകളെ ജാമ്യത്തില്‍ വിട്ടയച്ചു. ഡ്രൈവറുടെ പരാതിയില്‍ സ്ത്രീകളെ മരട് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവരെയാണ് പോലിസ് ജാമ്യത്തില്‍ വിട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ വൈറ്റില ജങ്ഷനില്‍ വച്ചാണ് സ്ത്രീകള്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ചത്. സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ കുമ്പളം സ്വദേശി ടാക്‌സി ഡ്രൈവര്‍ ഷഫീക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. സ്ത്രീകള്‍ മദ്യലഹരിയിലാ യിരുന്നുവെന്നും ഷഫീക്കിന്റെ പരാതിയില്‍ പറയുന്നു. സ്ത്രീകള്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. ഷെയറിങ് ഓപ്ഷന്‍ നല്‍കിയാണ് ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്തത്. മറ്റൊരു യാത്രക്കാരനുമായി ടാക്‌സി വൈറ്റില ജങ്ഷനില്‍ എത്തിയപ്പോള്‍ സ്ത്രീകള്‍ ഡ്രൈവര്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ ഇറക്കി വിടണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. അത് കഴിയില്ലെന്ന് ഡ്രൈവര്‍ അറിയിച്ചതോടെ വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീട് കരിങ്കല്‍ കഷ്ണമുപയോഗിച്ച് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഷഫീക്ക് പറഞ്ഞു.
.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss