|    Nov 22 Thu, 2018 2:08 am
FLASH NEWS

കൊച്ചിയില്‍ ക്യാംപുകള്‍ക്കു പുറത്ത് ഭക്ഷണം കിട്ടാതെ ആളുകള്‍ വലയുന്നു

Published : 19th August 2018 | Posted By: kasim kzm

കൊച്ചി: നഗരങ്ങളിലുള്‍പ്പടെ ഭക്ഷണം പോലും കിട്ടാതെ ആളുകള്‍ വലയുകയാണ്. നഗരങ്ങളില്‍ കടകള്‍ അടച്ചു കിടക്കുകയാണ്. പല സ്ഥലങ്ങളിലും ഹര്‍ത്താലിനു സമാനമായ സ്ഥിതിയാണുള്ളത്.
കഴിഞ്ഞദിവസം മുതല്‍ തന്നെ കടകളില്‍ പലചരക്ക് സാധനങ്ങള്‍ തീര്‍ന്നുതുടങ്ങിയിരുന്നു. ഇന്നലെയോടുകൂടി ഭൂരിഭാഗം ഹോട്ടലുകളും കടകളും അടച്ചു തുടങ്ങി. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണമെത്തുന്നുണ്ടെങ്കിലും പുറത്തുള്ളവരുടെ സ്ഥിതി അതല്ല. എറണാകുളം പോലെയുള്ള നഗരങ്ങളെയാണ് ഇതു ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. നിരവധിപേരാണ് വിവിധ ജില്ലകളില്‍ നിന്ന് എറണാകുളത്തെത്തി ജോലി ചെയ്യുന്നത്.
ഇവിടെ നിന്ന് തിരികെ വീട്ടിലേക്കു പോവാന്‍ കഴിയാത്തതിനാല്‍ ലോഡ്ജുകളിലും താമസിക്കുന്ന മുറികളിലുമാണ് ഇവര്‍ കഴിയുന്നത്. കഴിഞ്ഞദിവസം മുതല്‍ തന്നെ നഗരത്തില്‍ ഭക്ഷണത്തിന് ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. ഇന്നലെ ഹോട്ടലുകള്‍ ഭൂരിഭാഗവും അടച്ചതോടെ ഇവര്‍ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വലയുകയാണ്. വന്‍കിട ഹോട്ടലുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ഇവിടങ്ങളില്‍ ഭക്ഷണത്തിന് അമിത വിലയാണ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.
പലരും ഒരു നേരത്തെ ഭക്ഷണം കഴിച്ചാണ് ദിവസം തള്ളിനീക്കുന്നത്. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ക്യാംപുകളില്‍ ആഹാര സാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും പുറത്തുള്ളവരാണ് ഇപ്പോള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നത്. നഗരത്തിലെ പച്ചക്കറി, പലചരക്ക് കടകളെല്ലാം ഇന്നലെ ഉച്ചയോടുകൂടി തന്നെ അടച്ചുതുടങ്ങി.
മാവേലി സ്‌റ്റോറുകള്‍ വഴി പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇവിടങ്ങളില്‍ എത്തുന്നവര്‍ക്ക് സാധനങ്ങള്‍ ആവശ്യമായ രീതിയില്‍ ലഭ്യമാകുന്നില്ല. പല മാവേലി സ്‌റ്റോറുകളിലും എടിഎം. കാര്‍ഡ് എടുക്കാതിരുന്നതിനാല്‍ പലരും പ്രതിസന്ധിയിലുമായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss