|    Jan 17 Tue, 2017 8:26 am
FLASH NEWS

കൊച്ചിയില്‍ കൊതുക് ശല്യം രൂക്ഷം;നടപടിയെടുക്കാതെ നഗരസഭ

Published : 13th October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: കൊച്ചിയില്‍ കൊതുക് ശല്യം മൂലം ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതര്‍ തുടരുന്ന അലംഭാവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. രാത്രിയെന്നും പകലെന്നുമില്ലാതെ കൊതുകിന്റെ അക്രമണത്തില്‍ വലയുകയാണ് കൊച്ചി നിവാസികള്‍. കാനകള്‍ വൃത്തിയാക്കാത്തതും ഫോഗിങ് ഉള്‍പെടെയുള്ള നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതുമാണ് ഇപ്പോള്‍ കൊതുക് ശല്യം രൂക്ഷമാവാന്‍ ഇടയാക്കിയത്. പകലും രാത്രിയിലും കൊതുക് നിവാരണികള്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. നഗരവാസികളുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് കൊതുക് നിവാരണികള്‍ക്കായി ചിലവഴിക്കേണ്ട അവസ്ഥയാണ്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ ടൂറിസം പ്രദേശങ്ങളില്‍ എത്തുന്നവര്‍ പോലും കൊതുക് ശല്യം മൂലം പൊറുതി മുട്ടുകയാണ്. രണ്ടോ മൂന്നോ ദിവസം കൊച്ചിയില്‍ തങ്ങാനായി എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഒറ്റ ദിവസം കൊണ്ട് തന്നെ കൊച്ചി വിടുന്ന അവസ്ഥയാണ്. കൊതുകിനെതിരേയുള്ള മരുന്ന് തളിക്കല്‍ പോലും നഗരസഭ ഇപ്പോള്‍ ഒരു ചടങ്ങ് പോലെയാണ് നടത്തുന്നത്. ചില പ്രദേശങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം മരുന്ന് തെളിച്ചാലായി. അതേസമയം കൊച്ചിയിലെ കൊതുക് ശല്യത്തെക്കുറിച്ച് ജോണ്‍ ഫര്‍ണാണ്ടസ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി നഗരസഭ അധികൃതര്‍ മന്ത്രിക്ക് നല്‍കിയ മറുപടി ആരെയും അതിശയിപ്പിക്കുന്നതാണ്. കൊച്ചിയിലെ കൊതുക് ശല്യം പരിഹരിക്കാന്‍ പത്തൊമ്പത് കാര്യങ്ങള്‍ നഗരസഭ ചെയ്യുന്നതായാണ് മറുപടിയിലുള്ളത്. മറുപടി കേട്ടാല്‍ കൊച്ചിയില്‍ കൊതുക് ഇല്ലെന്ന് തോന്നുന്ന വിധത്തിലായിരുന്നു. അതേസമയം നഗരസഭയുടെ നിസംഗതയില്‍ പ്രതിഷേധിച്ച് സിപിഎം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നഗരസഭ ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കുന്നുംപുറത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. കൊതുക് ശല്യം മൂലം കൊച്ചി പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് സിപിഎം ഏരിയ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടും നഗരസഭ പുലര്‍ത്തുന്ന നിസംഗത പ്രതിഷേധാര്‍ഹമാണെന്ന് ഏരിയ സെക്രട്ടറി കെ എം റിയാദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക