|    Jul 26 Wed, 2017 8:26 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൊച്ചിന്‍ ഷിപ്‌യാര്‍ഡ്: ധാരണാപത്രം ഒപ്പുവച്ചു

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് 2016-2017 സാമ്പത്തികവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഷിപ്പിങ് സെക്രട്ടറി രാജീവ് കുമാറും കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായരുമാണ് ഒപ്പിട്ടത്. ഷിപ്‌യാര്‍ഡിന്റെ ഈ വര്‍ഷത്തെ പ്രകടനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും ലക്ഷ്യങ്ങളുമാണ് ധാരണാപത്രത്തിലുള്ളത്. പ്രകടനം വിലയിരുത്തി സാമ്പത്തിക വര്‍ഷാന്ത്യം റേറ്റിങ് നല്‍കും. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം കൊച്ചിന്‍ ഷിപ്‌യാര്‍ഡ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 2016 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ 1995 കോടി രൂപയുടെ ടേണോവറാണ് നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക