|    Oct 21 Sun, 2018 12:32 am
FLASH NEWS

കൊച്ചിന്‍ വികസന വേദിയുടെ ഓണാഘോഷം അഗതികളോടൊപ്പം

Published : 6th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: തിരുവോണ ദിനത്തില്‍ കൊച്ചിന്‍ വികസന വേദി അംഗങ്ങള്‍ കുടുംബത്തോടൊപ്പം ഫോര്‍ട്ടുകൊച്ചി ഗുഡ്‌ഹോപ്പിലെ അഗതികളോടൊപ്പം  ഓണം ആഘോഷിച്ചു. തിരുവോണ ദിനം എല്ലാവരും കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവഴിക്കുമ്പോള്‍ ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നവരോടൊപ്പം ഓണം ആഘോഷിച്ച് വികസന വേദി പ്രവര്‍ത്തകര്‍ മാതൃക കാട്ടി. രാവിലെ ഗുഡ് ഹോപ്പിലെത്തിയ പ്രവര്‍ത്തകര്‍ അഗതികളോടൊപ്പം അത്തപ്പൂക്കളം തീര്‍ത്തു. തുടര്‍ന്ന് അവര്‍ക്കായി ഗാനമേള, മാജിക്ക് ഷോ, തിരുവാതിര, ഡാന്‍സ് എന്നിവ അവതരിപ്പിച്ചു. അഗതികളോടൊപ്പം തിരുവോണ സദ്യയും കഴിച്ചാണ് വികസന വേദി പ്രവര്‍ത്തകര്‍ മടങ്ങിയത്. പരിപാടി കൊച്ചിന്‍ നൗഷാദ് ഉദ്്ഘാടനം ചെയ്തു. കെ ബി സലാം അധ്യക്ഷത വഹിച്ചു. എം എം സലീം, വി എം ഖാദര്‍, ജ്യോതിഷ് രവീന്ദ്രന്‍, കെ ബി ജബ്ബാര്‍, അയൂബ് സുലൈമാന്‍ സംസാരിച്ചു. ഇന്ദു ജ്യോതിഷ്, സുജിത്ത് മോഹനന്‍, എന്‍ ശ്രീനിവാസ മല്യ, റജീന, സൗമ്യ, കെ ബി അബ്ദു, ഇ എ ഫൈസല്‍, എന്‍ കെ അബ്ദുല്‍ നാസര്‍, പി കെ കമറുദ്ധീന്‍, എ ബി റസാക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss