|    Dec 14 Fri, 2018 10:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊച്ചിന്‍ മെഡിസിറ്റി : ഉത്തരവിലെ അവ്യക്തത സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണം

Published : 5th June 2018 | Posted By: kasim kzm

കൊച്ചി: കടമക്കുടിയിലെ കൊച്ചിന്‍ മെഡിസിറ്റി പദ്ധതിക്കു വേണ്ടി 47 ഏക്കര്‍ നിലം നികത്താന്‍ നല്‍കിയ അനുമതി പിന്‍വലിച്ച ഉത്തരവിലെ അവ്യക്തത സംബന്ധിച്ചു സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു ഹൈക്കോടതി. ചില വാക്കുകളില്‍ ആശയക്കുഴപ്പമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിന്റെ സാധുത വിശദീകരിക്കാന്‍ നിര്‍ദേശിച്ചത്.
റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി നിലംനികത്താന്‍ അനുമതി നല്‍കിയ ശേഷം, മാധ്യമ റിപോര്‍ട്ടുകളെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കിയതായി’കാട്ടി പുറത്തിറക്കിയ ഉത്തരവ് ചോദ്യംചെയ്തു മെഡി സിറ്റി ഉടമകളായ കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജി സിംഗിള്‍ബെഞ്ച് തീര്‍പ്പാക്കിയിരുന്നു. ഹരജിക്കാരെ കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്ന സര്‍ക്കാരിനോടുള്ള നിര്‍ദേശത്തോടെയാണു സിംഗിള്‍ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്. ഈ ഉത്തരവിനെതിരേ കമ്പനി നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
അലോപ്പതി, ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിയാണു കൊച്ചിന്‍ മെഡി സിറ്റിയെന്ന് അപ്പീല്‍ ഹരജി പറയുന്നു. ഇതിനായി കടമക്കുടിയില്‍ കണ്ടെത്തിയ 5147 സെന്റ് ്ഭൂമിയില്‍ 47 ഏക്കര്‍ നിലമാണ്. ഇതു നികത്താന്‍ കടമക്കുടിയിലെ പ്രാദേശികതല നിരീക്ഷണ സമിതിയും സംസ്ഥാന സമിതിയും അനുമതി നിഷേധിച്ചെങ്കിലും ചീഫ് സെക്രട്ടറിക്ക് നിവേദനം നല്‍കി. പൊതു ആവശ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതിയെന്ന നിലയില്‍ അനുമതി നല്‍കാമെന്നു കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കി.
സമാന റിപോര്‍ട്ട് തന്നെയാണു സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും നല്‍കിയത്. ഈ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി നിലംനികത്താന്‍ അനുമതി നല്‍കുകയായിരുന്നു. പിന്നീട് വാര്‍ത്തകളെ തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി തന്നെ ഈ അനുമതി തിരക്കിട്ട് റദ്ദാക്കുകയായിരുന്നുവെന്നാണ് ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss