|    Mar 24 Fri, 2017 7:37 pm
FLASH NEWS

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വായ്പയുടെ പിഴപ്പലിശയില്‍ ഇളവ്

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് നല്‍കിയ വായ്പകള്‍ക്കുള്ള പിഴ പലിശയില്‍ ഇളവുനല്‍കി. 897.23 കോടി രൂപയുടെ പിഴപ്പലിശ ഇളവുചെയ്യാന്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചു. 2016 മാര്‍ച്ച് 31 വരെയെടുത്ത വായ്പയും അതിന്‍മേലുള്ള പലിശയും പിഴപ്പലിശയും അടക്കം 557.16 കോടി രൂപയുടെ ബാധ്യത മരവിപ്പിക്കാനും മന്ത്രിസഭാസമിതി അനുമതിനല്‍കി.
2018-19 മുതല്‍ ആരംഭിക്കേണ്ട വായ്പാ തിരിച്ചടവ് പുനക്രമീകരിക്കും. വായ്പ, അതിന്റെ പലിശ, തിരിച്ചടവ് മുടങ്ങിയ വകയിലുള്ള പിഴപ്പലിശ എന്നിവയടക്കം 557.16 കോടിയുടെ ബാധ്യത തല്‍ക്കാലം മരവിപ്പിക്കും. ഈ തുക 2018, 19 മുതല്‍ 10 വര്‍ഷംകൊണ്ടു തിരിച്ചടച്ചാല്‍ മതി. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ പോര്‍ട്ട് ട്രസ്റ്റ് കൈക്കൊണ്ട നിരവധി നടപടികളുടെ പശ്ചാത്തലത്തിലാണ് ഇളവു നല്‍കാന്‍ തീരുമാനിച്ചത്. സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി നിയമനങ്ങളും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതും നിരോധിച്ചു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത മരവിപ്പിച്ചു.
യാത്രാപ്പടി, വിനോദയാത്രാപ്പടി, അവധിക്കു പകരം പണം നല്‍കല്‍ എന്നിവ നിര്‍ത്തലാക്കിയിട്ടുണ്ട്. യൂനിഫോം അലവന്‍സ് കുറച്ചു. പ്രവര്‍ത്തനമില്ലാത്ത മേഖലകളില്‍ ജോലിക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തികനിയന്ത്രണങ്ങളുടെ ഫലമായി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കടബാധ്യതകള്‍ നിറവേറ്റാന്‍ കൊച്ചിന്‍ തുറമുഖത്തിനു കഴിയുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക