|    Mar 25 Sat, 2017 1:37 am
FLASH NEWS

കൊച്ചിന്‍ കാര്‍ണിവലിന് തുടക്കം

Published : 14th December 2015 | Posted By: SMR

മട്ടാഞ്ചേരി: കൊച്ചിയുടെ സാംസ്‌കാരിക ആഘോഷമായ കൊച്ചിന്‍ കാര്‍ണിവല്‍ പരിപാടികള്‍ക്ക് തുടക്കമായി. ഐക്യദാര്‍ഢ്യദിനമായി ആചരിച്ചുകൊണ്ടാണ് ആഘോഷത്തിന് തുടക്കംകുറിച്ചത്.
ഫോര്‍ട്ട്‌കൊച്ചി സെന്റ്. ഫ്രാന്‍സിസ് പള്ളിയങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധ സ്മാരകത്തില്‍ സ്വരാജ്യത്തിനായി ജീവന്‍ ത്യാഗം ചെയ്തവരെ സ്മരിച്ച് ഇനിയൊരു യുദ്ധമുണ്ടാവാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ നടന്ന റീത്ത് സമര്‍പിക്കല്‍ ചടങ്ങില്‍ ഇന്ത്യന്‍ നേവിക്കുവേണ്ടി ദ്രോണാചാര്യ കമാണ്ടിങ് ഓഫിസര്‍ ക്യാപ്റ്റന്‍ സതീശ് ഷേണായി.
കൊച്ചി നഗരസഭക്കുവേണ്ടി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ ബി സാബു, സര്‍ക്കാരിനുവേണ്ടി സബ് കലക്ടര്‍ എസ് സുഹാസ്, കാര്‍ണിവല്‍ കമ്മിറ്റിക്കുവേണ്ടി പി ജെ സോളി, എക്‌സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി ടി എസ് പ്രതാപന്‍ തുടങ്ങിയവര്‍ റീത്ത് സമര്‍പിച്ചു.
ചടങ്ങില്‍ എ ബി സാബു, സബ് കലക്ടര്‍ സുഹാസ് സന്ദേശം നല്‍കി. വി എസ് ജോണ്‍, വി ഡി മജീന്ദ്രന്‍ സംസാരിച്ചു. ഇനി 19 നാള്‍ കൊച്ചിക്ക് ആഘോഷത്തിന്റെ ദിനരാത്രങ്ങളാണ്.

(Visited 93 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക