|    Aug 21 Tue, 2018 4:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊക്കെയിനുമായി നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

Published : 4th August 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിക്ക് കൊക്കെയിന്‍ കൈമാറാനെത്തിയ നൈജീരിയന്‍ സ്വദേശിയെ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തു. നൈജീരിയ അലോസ ലാഗോസ് സ്വദേശി അക്വുബ ചിദേര ഫ്രാന്‍സിസി(28)നെയാണ് ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ടൗണ്‍ സിഐ ടി കെ രത്‌നകുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്‌ഐ ശ്രീജിത്ത് കൊടേരി, എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ രാജീവന്‍, മഹിജന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സഞ്ജയ്, മിഥുന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് റെയില്‍വേ സ്റ്റേഷനടുത്ത കാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന നൈജീരിയന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പഴ്‌സില്‍ നിന്ന് മൂന്നു ഗ്രാം കൊക്കെയിന്‍ കണ്ടെടുത്തു. കണ്ണൂര്‍ റീജ്യനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 60,000 രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
തന്റെ മൂത്ത സഹോദരനുമായി ഖത്തറില്‍ ബിസിനസ് പങ്കാളിയായ മലയാളി വിളിച്ചിട്ടാണ് കേരളത്തില്‍ വന്നതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ പോലിസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മലയാളിയുടെ ഫോ ണ്‍രേഖകള്‍ പരിശോധിച്ചപ്പോ ള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മതിയായ യാത്രാരേഖകള്‍ ഇല്ലാതെയാണ് ഇയാള്‍ കേരളത്തില്‍ വന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss