|    Oct 17 Tue, 2017 3:19 pm
Home   >  Todays Paper  >  Page 4  >  

കൊക്കയ്ന്‍ കേസില്‍ പ്രാഥമിക വാദം ജൂലൈ 23ന്

Published : 3rd June 2016 | Posted By: SMR

കൊച്ചി: ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കയ്ന്‍ കേസില്‍ പ്രാഥമിക വാദം ജൂലൈ 23നു കേള്‍ക്കും. എറണാകുളം അഡീ. സെഷന്‍സ് കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നത്. ഷൈന്‍ ടോം ചാക്കോയെക്കൂടാതെ രേഷ്മ രംഗസ്വാമി, ബ്ലസി സില്‍വസ്റ്റര്‍, ഷിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. നിരോധിത വസ്തുവായ കൊക്കയ്ന്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. ഇതിനിടെ കേസിലെ അഞ്ചാംപ്രതി സ്‌നേഹ ബാബു തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക