|    Mar 25 Sat, 2017 1:29 am
FLASH NEWS

കൊക്കയാര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് അട്ടിമറി ജയം

Published : 30th July 2016 | Posted By: SMR

പീരുമേട്: കൊക്കയാര്‍ പഞ്ചായത്ത് ഭരണം ഇനി എല്‍ഡിഎഫിന്. ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം.സ്വതന്ത്രന്‍ ജയിച്ചതോടെയാണ് എട്ടുമാസത്തെ യു.ഡി.എഫ്.ഭരണത്തിനു വിരാമമാകുന്നത്.
അഞ്ചാംവാര്‍ഡ് മുളംകുന്നില്‍ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം.സ്വതന്ത്രനായി മല്‍സരിച്ച മാമച്ചന്‍ ലൂക്കോസാണ് വിജയിച്ചത്. 235 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 234 വോട്ടുകള്‍ക്ക് ജയിച്ച വാര്‍ഡിലാണ് ജനവിധി മലക്കം മറിഞ്ഞത്.ആകെ പോള്‍ ചെയ്ത 734 വോട്ടുകളില്‍ 443 വോട്ട് മാമച്ചന്‍ ലൂക്കോസിനു ലഭിച്ചു.
എതിര്‍ സ്ഥാനാര്‍ത്ഥി ജോസഫ് എബ്രഹാം വടക്കേതിലിനു 208 വോട്ടുകളാണ് ലഭിച്ചത്.ഇതോടെ പതിമൂന്ന് അംഗ ഭരണസമിതിയില്‍ ഏഴ് അംഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫിനായി.
യു.ഡി.എഫ്. ഭരണത്തിലായിരുന്ന കൊക്കയാറില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധി ഷാജി ജോസഫ് രാജി വെച്ചതോടെ ഇരു മുന്നണികളും തുല്യ നിലയിലാവുകയായിരുന്നു.
ഇതോടെ മുളംകുന്നു വാര്‍ഡ് ശ്രദ്ധാ കേന്ദ്രമായി മാറി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.ഐ മല്‍സരിച്ച് തോറ്റ വാര്‍ഡ് സി.പി.എം. തിരികെ ഏറ്റെടുക്കുകയായിരുന്നു.ഇതിനെ ചൊല്ലി സി.പി.എം-സി.പി.ഐ തര്‍ക്കവുമുണ്ടായി.
തുടര്‍ന്ന് സി.പി.ഐയും നാമനിര്‍ദേശ പത്രിക നല്‍കി.എന്നാല്‍ പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു.ബി.ഡി.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകള്‍ ചോര്‍ന്നു ഇത്തവണ 71 വോട്ട് മാത്രമാണ് ലഭിച്ചത്.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക