|    Nov 24 Fri, 2017 8:04 pm
FLASH NEWS

കൊക്കകോലയില്‍ മാലിന്യം: 5,000 രൂപ നഷ്ടപരിഹാരം

Published : 9th August 2017 | Posted By: fsq

 

മലപ്പുറം: കൊക്കകോല കമ്പനിയുടെ കിന്‍ലേ കുപ്പിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയ സംഭവത്തില്‍ നഷ്ടപരിഹാരത്തുക 5,000 രൂപയാക്കി. മലപ്പുറം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം വിധിക്കെതിരേ ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവെേറെജസ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീലിലാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. ഉത്തരവിന്റെ പകര്‍ക്ക് ലഭിച്ച് ഒരുമാസത്തിനകം നഷ്ടപരിഹാരത്തുക എതിര്‍കക്ഷിയായ തിരൂര്‍ പൂക്കയില്‍ കിഴക്കേവീട്ടില്‍ കെ വി സുരേഷ്ബാബുവിന് നല്‍കണമെന്നും കമ്മീഷന്‍ അംഗങ്ങളായ കെ ചന്ദ്രദാസ് നാടാര്‍, വി വി ജോസ് വിധിച്ചു. 2013 ജൂണ്‍ 24ന് സുരേഷ്ബാബു മലപ്പുറത്തെ റസ്റ്റോറന്റില്‍നിന്ന് 20 രൂപയ്ക്ക് വാങ്ങിയ കിന്‍ലേയുടെ മിനറല്‍ വാട്ടര്‍ ബോട്ടിലിലാണ് നിറവ്യത്യാസം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇദ്ദേഹം കുപ്പിവെള്ള കമ്പനിയേയും റസ്റ്റോറന്റ് ഉടമയേയും എതിര്‍കക്ഷിയാക്കി ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കമ്പനിയില്‍നിന്ന് അമ്പതിനായിരം രൂപ പിഴ ഈടാക്കാന്‍ 2015 ജൂണ്‍ ആറിന് ജില്ലാ ഉപഭോക്തൃ പരിഹാര ഫോറം വിധിച്ചു. ഇതില്‍ നാല്‍പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു നല്‍കാനും ബാക്കി പതിനായിരം രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിനു നല്‍കാനും നിര്‍ദേശിച്ചു. ഇതിനേതിരേ കൊക്കക്കോല കമ്പനി സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലാണ് ഉപഭോക്താവിനുള്ള നഷ്ടപരിഹാരം 5,000 രൂപയായി ചുരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക