|    Feb 28 Tue, 2017 4:40 am
FLASH NEWS

കൈ ഉയര്‍ത്താം പ്രതിരോധത്തിനായി; വിളംബര റാലി നടത്തി

Published : 1st December 2016 | Posted By: SMR

കണ്ണൂര്‍: കൈ ഉയര്‍ത്താം എച്ച്‌ഐവി പ്രതിരോധത്തിനായി എന്ന മുദ്രാവാക്യവുമായി നടക്കുന്ന എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരില്‍ നടക്കും. ഇതിന്റെ മുന്നോടിയായി ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ കലക്്ടറേറ്റ് മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെ വിളംബര റാലി നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അസി. കലക്്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയപാലന്‍, ടി ടി റംല, ഡിഎംഒ ഡോ. കെ ഷാജ് നേതൃത്വം നല്‍കി. ഇന്നു വൈകീട്ട് ഏഴിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാവും. കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഇ പി ലത അവാര്‍ഡ്ദാനവും പി കെ ശ്രീമതി എംപി എസ്ബിടിയുടെ പഠനസഹായ വിതരണവും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ദിനാചരണ സന്ദേശം നല്‍കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.  ആര്‍ രമേശ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, കെഎസ്എസിഎസ് അസി. ഡയറക്ടര്‍ ജി അഞ്ജന സംസാരിക്കും. ഇന്നു രാവിലെ 9ന് ബസ് സ്റ്റാന്റ്, കാല്‍ടെക്സ് എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ പ്രദര്‍ശനവും 10നു കലക്്ടറേറ്റ് പരിസരത്ത് റെഡ് റിബണ്‍ അണിയിക്കല്‍, 10.30ന് പഴയ ബസ്സ്റ്റാന്റില്‍ രക്തദാന ക്യാംപ്, വൈകീട്ട് 4.30ന് പോലിസ് ഗ്രൗണ്ട് മുതല്‍ ടൗണ്‍ സ്‌ക്വയര്‍ വരെ റാലി എന്നിവയും നടത്തും. 5.30 മുതല്‍ ടൗണ്‍സ്‌ക്വയറില്‍ കലാപരിപാടി, ദീപം തെളിയിക്കല്‍ എന്നിവ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day