|    Feb 19 Sun, 2017 5:48 pm
FLASH NEWS

കൈവശരേഖയില്ലാതെ ആദിവാസി ഭവനപദ്ധതി പാളുന്നു

Published : 26th October 2016 | Posted By: SMR

ഉപ്പുതറ: പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന ഭവനപദ്ധതിക്ക് കൈവശരേഖ കിട്ടാത്തതിനാല്‍ ഗുണഭോക്താക്കള്‍ വലയുന്നു. ലാന്റ് അസ്സൈന്‍മെന്റ് കമ്മിറ്റി കൂടിയിട്ട് മാസങ്ങളായതിനാല്‍ ഗുണഭോക്താക്കള്‍ക്ക് കൈവശരേഖയും നല്‍കാന്‍ കഴിയാത്ത അവസ്ഥതയിലാണ്.സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീടിനും സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാനുമാണ് പട്ടികജാതി വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടയമില്ലാത്ത മൂന്ന് സെന്റ് സ്ഥലമുണ്ടങ്കില്‍ വീട് വെക്കാന്‍ കൈവശരേഖ നല്‍കണം. കൈവശരേഖ നല്‍കാനുള്ള അവകാശം റവന്യൂ വകുപ്പിനാണ്. ഇത് നല്‍കണമെങ്കില്‍ താലൂക്ക് അസ്സൈന്‍മെന്റ് കമ്മിറ്റി കൂടി തീരുമാനമെടുക്കണം. ഈ കമ്മിറ്റി കൂടാതെ ഗുണഭോക്താക്കളെ വലച്ചിരിക്കുകയാണ്.ഒരാഴ്ചക്കുള്ളില്‍ നിര്‍ബന്ധമായും കൈവശരേഖ സമിര്‍പ്പിക്കാന്‍ പട്ടിജാതി ഓഫിസില്‍ നിന്നും അറിയിപ്പ് ലഭിച്ച് കഴിഞ്ഞു. കൈവശരേഖ ഹാജരാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ സീനിയോറിട്ടി ലിസ്റ്റില്‍ നിന്ന് അടുത്തയാള്‍ വീട് നല്‍കാമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക