|    Jan 24 Tue, 2017 8:36 am

കൈവരി തകര്‍ന്ന പാലം അപകടാവസ്ഥയില്‍; നന്നാക്കാന്‍ നടപടികളില്ല

Published : 14th July 2016 | Posted By: SMR

വെള്ളമുണ്ട: മാനന്തവാടി-കല്ലോടി-മക്കിയാട് റോഡിലെ കൈവരി തകര്‍ന്ന പാലം അപകടാവസ്ഥയില്‍.
ദിനേന ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന സംസ്ഥാന പാതയിലാണ് അപകടം പതിയിരിക്കുന്ന ഈ പാലം.
തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളിലാടി അങ്ങാടിയോട് തൊട്ടടുത്ത വലിയ വളവിലാണ് ഇരു വശങ്ങളിലെയും കൈവരി തകര്‍ന്നു നില്‍ക്കുന്ന പാലമുള്ളത്.
മാനന്തവാടിയിലേക്കും കുറ്റിയാടി, കോഴിക്കോട്, ആനക്കാംപൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന റോഡാണിത്. സമയലാഭവും ദൂരക്കുറവുമുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലേക്ക് പോവുന്ന ഭൂരിഭാഗം വാഹനങ്ങളും ആശ്രയിക്കുന്നത് ഈ പാതയെയാണ്. എത്രയും പെട്ടെന്നു കൈവരി പണിത് പാലവും റോഡും സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക