|    Oct 16 Tue, 2018 3:54 pm
FLASH NEWS

കൈറ്റിന്റെ ഇ-അറ്റ് ഉല്‍സവ് ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയായി

Published : 9th September 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ഇ-അറ്റ് ഉല്‍സവ് ദ്വിദിന ക്യാംപിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ് പഴയ ഐടി അറ്റ് സ്‌കൂള്‍ പ്രൊജക്ട്) ആണ് അനിമേഷന്‍, ഇലക്ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍, സൈബര്‍ സുരക്ഷ, മലയാളം കംപ്യൂട്ടിങ് എന്നിങ്ങനെ അഞ്ചുമേഖലകളില്‍ വിദഗ്ധ പരിശീലനം ഉള്‍പ്പെടുന്ന ഇ-അറ്റ് ഉല്‍സവ് ക്യാംപ് സംഘടിപ്പിച്ചത്. ജില്ലയില്‍ 96 കേന്ദ്രങ്ങളില്‍ 145 റിസോഴ്‌സ് പേഴ്‌സന്മാരെ ഉപയോഗിച്ചാണ് ക്യാംപ്.സ്‌കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഐടി ക്ലബ്ബിനെ സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് മാതൃകയില്‍ പരിഷ്‌കരിച്ച് അഞ്ചു മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുകയും അതത് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ കഴിഞ്ഞ ജനുവരിയിലാണ് ആരംഭിച്ചത്. ആദ്യ ബാച്ചില്‍ 1800 കുട്ടികള്‍ ക്യാംപില്‍ പങ്കെടുത്തുവെന്ന് ജില്ലാ കോഓഡിനേറ്റര്‍ എം പി രാജേഷ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss