|    Jul 27 Thu, 2017 10:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൈരാനയില്‍ പലായനം നടന്നിട്ടില്ല: യുപി മന്ത്രി

Published : 18th June 2016 | Posted By: SMR

ലഖ്‌നോ: കൈരാനയില്‍നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്തിട്ടില്ലെന്നും യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വര്‍ഗീയാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സംസ്ഥാന മന്ത്രി ശിവപാല്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈരാനയില്‍ എന്നല്ല, സംസ്ഥാനത്ത് ഒരിടത്തും പലായനമുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച രഹസ്യാന്വേഷണ റിപോര്‍ട്ട് സര്‍ക്കാരിന്റെ പക്കലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടത്തിനായി ഹുക്കും സിങ് അടക്കമുള്ള ബിജെപി നേതാക്കള്‍ വര്‍ഗീയ വികാരം ഇളക്കിവിടുകയാണ്.
സംസ്ഥാനം മുഴുവന്‍ ബിജെപി നേതാക്കളാരാണെന്ന് അറിയാം. ഭൂമി കൈയേറ്റവും കള്ളനോട്ട് വ്യാപാരവുമടക്കം എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കാളികളാണ്. ബിജെപി നേതാക്കള്‍ക്കെതിരേ അന്വേഷണം നടക്കുകയാണ്. സര്‍ക്കാര്‍ കരുത്തുറ്റ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാപം സംഘടിപ്പിക്കുകയും പരസ്പരം പോരടിക്കാന്‍ ജനങ്ങളെ അനുവദിക്കുകയുമാണ് ബിജെപി നേതാക്കളുടെ ജോലി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അതനുവദിക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക