|    Sep 19 Tue, 2017 8:58 pm
FLASH NEWS
Home   >  In Video   >  

കൈയ്യില്‍ പിടിച്ച ട്രംപിനെ തട്ടിമാറ്റി മെലാനിയ;വീഡിയോ വൈറലാകുന്നു

Published : 23rd May 2017 | Posted By: mi.ptk

ടെല്‍ അവീവ്: കൈയ്യില്‍ പിടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈ തട്ടിമാറ്റുന്ന മെലാനിയയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്താവളത്തിലെ ചുവപ്പ് പരവതാനിയിലൂടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഭാര്യ സാറക്കുമൊപ്പമാണ് ട്രംപ് നടന്നുവരുന്നത്. ഇവര്‍ക്ക് പിന്നിലായാണ് മെലാനിയ നടക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ ട്രംപ് മെലാനിയയുടെ കൈ പിടിക്കവെ മെലാനിയ തട്ടിമാറ്റുകയായിരുന്നു.
നേരത്തെ, ദേശീയ ഗാനത്തിനിടെ ട്രംപിന് തട്ടുകൊടുക്കുന്ന മെലാനിയയുടെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക