|    Jul 21 Sat, 2018 1:30 pm
FLASH NEWS

കൈയേറ്റ വനഭൂമിയിലെ സംയുക്ത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Published : 15th September 2017 | Posted By: fsq

 

കോഴിക്കോട്: ജില്ലയിലെ കൈയേറ്റ വനഭൂമിയിലെ വനം-റവന്യൂ സംയുക്ത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വനം മന്ത്രി അഡ്വ. കെ രാജു നിര്‍ദേശം നല്‍കി. ഈ വിഷയത്തില്‍ മറ്റ് ജില്ലകളിലും റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കും. 1977 ജനുവരി ഒന്നിന് മുമ്പുള്ള വനം കൈയേറ്റങ്ങള്‍ റഗുലറൈസ് ചെയ്യാനും അതിന് ശേഷമുള്ളത് ഒഴിപ്പിക്കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. ജില്ലയില്‍ പെരുവണ്ണാമൂഴി, കുറ്റിയാടി, താമരശ്ശേരി എന്നിവിടങ്ങളിലാണ് വനം കൈയേറ്റമുള്ളത്. വനംസംരക്ഷണ നിയമപ്രകാരം റഗുലറൈസ് ചെയ്യാവുന്ന 1977 ജനുവരി ഒന്നിന് മുമ്പുള്ള വനം കൈയേറ്റ വിസ്തൃതി പെരുവണ്ണാമൂഴി-47 കൈയേറ്റം, 15.30 ഹെക്ടര്‍, കുറ്റിയാടി-50 കൈയേറ്റം, 22.8085 ഹെക്ടര്‍ എന്നിങ്ങനെ ആെക 38.1085 ഹെക്ടര്‍ ആണെന്ന് കോഴിക്കോട് ഡിഎഫ്ഒ അറിയിച്ചു. 1977 ജനുവരി ഒന്നിന് ശേഷമുള്ള വനം കൈയേറ്റം കുറ്റിയാടി-21, പെരുവണ്ണാമൂഴി-145, താമരശ്ശേരി-94 എന്നിങ്ങനെ ആകെ 125.315 ഹെക്ടറാണ്. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ്, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss