|    Feb 24 Sat, 2018 3:41 am
FLASH NEWS

കൈയേറ്റങ്ങള്‍ കോര്‍പറേഷന്‍ ഒഴിപ്പിച്ചു; മാമുക്കോയയുടെ വസതിയിലേക്കുള്ള വഴി പൊളിച്ചുമാറ്റി

Published : 28th October 2016 | Posted By: SMR

കോഴിക്കോട്: ബേപ്പൂര്‍ റോഡിലെ മീഞ്ചന്ത മേല്‍പ്പാലം മുതല്‍ അരക്കിണര്‍ ഗ്രാന്റ് ഓഡിറ്റോറിയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയ്യേറ്റങ്ങള്‍ കോര്‍പറേഷന്‍ അധികൃതര്‍ ഒഴിപ്പിച്ചു. ബേപ്പൂര്‍ എസ്‌ഐ എ അജീഷിന്റെയും മാറാട് എസ്‌ഐ രമേഷ് കുമാറിന്റെയും നേതൃത്വത്തിലും സായുധ പോലിസിന്റെ അകമ്പടിയിലുമാണ് നടപടിയുണ്ടായത്. സിനിമാ നടന്‍ മാമുക്കോയയുടെ വീട്ടിലേയ്ക്കുള്ള വഴി കോര്‍പറേഷന്‍ പൊളിച്ചുമാറ്റി. ഒരു മുന്നറിയിപ്പുമില്ലാതെയാണ് വഴി പൊളിച്ചതെന്ന് മാമുക്കോയ ആരോപിച്ചു. കോര്‍പറേഷനും മാറാട് പോലിസും ഒത്തുകളിച്ചാണ് ഈ നടപടി. തന്റെ വാഹനം വഴിയിലേയ്ക്ക് ഇറക്കാന്‍ കഴിയില്ലെന്നും മുന്‍കൂട്ടി അറിയിക്കാതെയുളള കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ നാട്ടുകാര്‍ സംഭവത്തില്‍ രണ്ട് ചേരിയായതോടെ സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥയുണ്ടായി. പിന്നീട് പോലിസും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് മധ്യസ്ഥശ്രമത്തിനൊടുവില്‍ മാമുക്കോയയുടെ വീടിനും സമീപപ്രദേശത്തുമുളള മുഴുവന്‍ പേരുടേയും കൈയേറ്റ സ്ഥലങ്ങള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss