|    Jan 22 Sun, 2017 11:50 am
FLASH NEWS

കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം: ആദിവാസി ഗോത്രമഹാസഭ

Published : 5th October 2016 | Posted By: SMR

കൊച്ചി: എറണാകുളം-ഇടുക്കി ജില്ലകളിലെ ആദിവാസികള്‍ക്ക് പാരമ്പര്യാവകാശമുള്ള വനഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും ആദിവാസികള്‍ക്ക് വനംവകുപ്പും പോലിസും സംരക്ഷണം നല്‍കുവാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ  നേതാവ് ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ജര്‍മന്‍ പൊന്നന്‍ എന്ന ആദിവാസിയുടെ ഭൂമി പൗലോസ് എന്ന വ്യക്തിയും മക്കളും ചേര്‍ന്ന് കൈയേറിയിരുന്നു. ഇത് തിരിച്ചുപിടിച്ചതോടെ വാടക ഗുണ്ടകളെ ഇറക്കി സംഘര്‍ഷം സൃഷ്ടിച്ചു. പിന്നീട് ഇവരെ പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും വെറുതെ വിടുകയാണുണ്ടായതെന്നും ഗീതാനന്ദന്‍ പറഞ്ഞു. ഗോപാലകൃഷ്ണന്‍ കൊട്ടാരത്തില്‍, കുഞ്ഞമ്മ മൈക്കിള്‍, ഒടയക്കാളി, ചെട്ടി രാധാമണി വാര്‍ത്താസമ്മേളനത്തില്‍  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക