|    Jan 23 Tue, 2018 11:56 am
FLASH NEWS
Home   >  News now   >  

കൈയേറ്റങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നെതന്യാഹു

Published : 25th January 2016 | Posted By: G.A.G

Netanyahunew
ജെറുസലേം: വെസ്റ്റ് ബാങ്കിലെ ജൂത കൈയേറ്റങ്ങള്‍ക്ക് തന്റെ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇസ്രായീല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹെബ്രോണില്‍ രണ്ട് ഫലസ്തീന്‍ വീടുകള്‍ കൈയേറിയ നടപടിയ്ക്ക് തൊട്ടുപിറകെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. 30000ത്തോളം ഫലസ്തീനികളുള്ള ഹെബ്രോണില്‍ വളരെക്കുറച്ച് ജൂതര്‍ മാത്രമേയുള്ളുവെങ്കിലും ഇസ്രായീല്‍ സൈന്യത്തിന്റെ ശക്തമായ സംരക്ഷണം ഇവര്‍ക്കുണ്ട്.

ഫലസ്തീനികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായീല്‍ സൈന്യം രണ്ടു വീടുകളില്‍ നിന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ നിയമപരമായ നടപടികള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് ഇസ്രായീല്‍ പ്രതിരോധ മന്ത്രി മോശെ യാലോണ്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കൈയേറ്റക്കാരെ പിന്തുണച്ച് നെതന്യാഹു രംഗത്തെത്തിയത്. ഹെബ്രോണിലെ കുടിയേറ്റക്കാരുടെ നടപടികള്‍ ധീരമായ നിലപാടാണെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. കുടിയേറ്റത്തെ സര്‍ക്കാര്‍ എപ്പോഴും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day