|    Feb 19 Mon, 2018 1:19 pm
FLASH NEWS

കൈയേറ്റം ഒഴിപ്പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

Published : 29th January 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: നഗരത്തില്‍ വര്‍ധിച്ചുവരുന്ന കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭാകൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മൂന്നുപ്രാവശ്യം ഉദ്ഘാടനം ചെയ്യപ്പെട്ട  വേഴക്കാട്ടുചിറ ബസ് സ്റ്റാന്റില്‍ സ്വകാര്യവാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്യുന്നതും അവസാനിപ്പിക്കും. ഇതിനുള്ള നടപടികള്‍ അടുത്തമാസം ആദ്യവാരം ആരംഭിക്കാന്‍ കൗണ്‍സില്‍ ഐക്യകണ്ഠമായി തീരുമാനിച്ചു.  നഗരത്തിലെ ഫുട്പാത്തുകള്‍ കച്ചവടക്കാര്‍ കൈയേറുന്നതിനാല്‍ കാല്‍നടക്കാര്‍ പലപ്പോഴും റോഡിലേക്കിറങ്ങി നടക്കേണ്ടിവരുന്നതും പലപ്പോഴും വാഹനാപകടങ്ങള്‍ക്കു കാരണമായിട്ടുണ്ട്. മാര്‍ക്കറ്റിലും കച്ചവട സ്ഥാപനങ്ങള്‍ റോഡിലേക്കിറക്കി  സാധങ്ങള്‍ വില്‍ക്കുന്നതും പലപ്പോഴും വാഹനങ്ങള്‍ക്കു  പ്രശ്‌നം സൃഷ്ടിച്ചിരുന്നു. പെരുന്നയിലെ രണ്ടാം നമ്പര്‍ ബസ്സ്റ്റാന്റില്‍ യാത്രക്കാര്‍ നടക്കാനാവാത്ത വിധത്തിലാണു എല്ലാ കച്ചവട സ്ഥാപനങ്ങളും പുറത്തേക്കു ഷെല്‍ഫുകള്‍  ഇറക്കി വച്ചിരിക്കുന്നത്. ഇതു മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കാവാലം ബസാര്‍, വാഴൂര്‍ റോഡിനിരുവശങ്ങളിലും, ഒന്നാം നമ്പര്‍ ബസ് സ്റ്റാന്റ് എന്നിവിങ്ങളിലും  അനധികൃത കച്ചവടം നടത്തുന്നതും പതിവാണ്. ഇവയെല്ലാം ഒഴിപ്പിക്കണമെന്ന ആവശ്യം ഉയരുമ്പോഴും നഗരസഭയിലെതന്നെ പലരുടേയും മൗനാനുവാദത്തോടെ ഇവിടെ കൈയേറി കച്ചവടം നടത്തുകയാണ് പതിവ്. ഫെബ്രുവരി പത്തിനു എംസി റോഡു വികസനം ആരംഭിക്കുന്നതോടെ നഗരത്തില്‍ അനുഭവപ്പെടാവുന്ന ഗതാഗതക്കുരുക്കും കൂടി പരിഗണിച്ചാണ് നഗരസഭ പുതിയ തീരുമാനങ്ങള്‍ എടുത്തത്. എന്നാല്‍ ഇത്തരം കൈയേറ്റങ്ങള്‍ വാര്‍ത്തയാവുമ്പോള്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ കുറ്റം ആരോപിക്കുന്നതൊഴിച്ചാല്‍ കൈ യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആര്‍ക്കും താല്‍പര്യ—മില്ലായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നം ഗൗരവമായി ചര്‍ച്ച നടത്തുകയും നഗരത്തിലെമ്പാടും കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കു മാര്‍ഗതടസ്സം സൃഷ്ടിച്ച് ഉണ്ടാക്കിയിട്ടുള്ള  മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss