|    Oct 15 Mon, 2018 7:20 pm
FLASH NEWS
Home   >  Kerala   >  

കൈയൂക്ക് കൊണ്ട് വിശ്വാസ സ്വാതന്ത്ര്യം തടയാനുള്ള സംഘപരിവാര ശ്രമം നടക്കില്ല: അഷ്‌റഫ് കല്‍പ്പറ്റ

Published : 19th September 2017 | Posted By: shadina sdna


കോഴിക്കോട്: കൈയൂക്കും അധികാരവും ഉപയോഗിച്ച് വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള സംഘപരിവാര ശ്രമം വിജയിക്കില്ലെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അഷ്‌റഫ് കല്‍പ്പറ്റ. മതപ്രബോധനം, മൗലികാവകാശം അടിയറവ് വയ്ക്കില്ലെന്ന സന്ദേശത്തില്‍ പോപുലര്‍ഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, ആ അവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തന നിയമം പോലെയുള്ളവ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത് ഈ ഭരണഘടനാ അവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്. പ്രബോധന വഴിയില്‍ നിന്ന് യാതൊരു കാരണവശാലും പോപുലര്‍ ഫ്രണ്ട് മാറി നില്‍ക്കില്ല. ആ അവകാശം നിലനിര്‍ത്താനുള്ള സമരപോരാട്ടം പൂര്‍ത്തിയാക്കാതെ സംഘടന പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മതപ്രബോധനത്തിനായി രംഗത്തുവന്ന പല സംഘടനകളും പാര്‍ട്ടികളും ഇപ്പോള്‍ ഭയപ്പെട്ടാണ് കഴിയുന്നത്. സമൂഹം പതറി നില്‍ക്കുന്നിടത്ത് വഴി കാണിക്കുകയാണ് പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം. മതം മാറ്റത്തിനെതിരായ സംഘപരിവാര വിലക്കുകള്‍ പരസ്യമായി ലംഘിക്കുകയാണ് പോപുലര്‍ ഫ്രണ്ട്. പ്രബുദ്ധ കേരളത്തില്‍ പോലും ഇസ്്‌ലാം സ്വീകരിച്ചവരെ വെട്ടിക്കൊലപ്പെടുത്തിയും തുറുങ്കിലടച്ചും സംഘപരിവാരം പീഡിപ്പിക്കുകയാണ്. ഏകദൈവ വിശ്വാസമാണ് ഇസ്്‌ലാം മുന്നോട്ട് വയ്ക്കുന്നത്. ഭഗവത്ഗീത ഉള്‍പ്പെടെ വിവിധ വേദങ്ങള്‍ ഏകദൈവ സന്ദേശം ഉദ്‌ഘോഷിക്കുന്നുണ്ട്. അതിലേക്ക് ഘര്‍വാപസി നടത്തുകയാണ് സംഘപരിവാരം ചെയ്യേണ്ടത്. ദൈവവും മനുഷ്യരും മനുഷ്യരും മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിശ്വാസ സംഹിതയാണ് ഇസ്്‌ലാം. ഇസ്്‌ലാമിന്റെ സുന്ദരവും മാധുര്യവും നിറഞ്ഞ ആശയം തിരിച്ചറിഞ്ഞാണ് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം മുസ് ലിംകളായത്. ദൈവവിശ്വാസത്തിലൂടെ മാത്രമെ മനുഷ്യ മനസ്സിന്റെ ഭയപ്പാടിനെ ഇല്ലാതാക്കാന്‍ കഴിയൂ. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നത് മതവിരുദ്ധമാണ്. ഇസ് ലാമിനെതിരേ വിമര്‍ശനങ്ങളുണ്ടായപ്പോഴെല്ലാം ഇസ്്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. സ്വയം പഠിക്കാനും ചിന്തിക്കാനും കഴിവുള്ള യുവാക്കളാണ് ഇസ്്‌ലാമിലേക്ക് കടന്നുവരുന്നത്. മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ആ മതത്തിലില്ല. ലോകത്തെ ഒരു മതവും പ്രത്യയശാസ്ത്രവും ഇത്രയും സമത്വവും സാഹോദര്യം പറയുന്നില്ല. ഇന്ത്യയില്‍ കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ ഖലീഫ ഉമറിന്റെ ഭരണമാണ് നല്ലതെന്ന് ഗാന്ധിജി എഴുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss