|    Jan 17 Tue, 2017 12:49 am
FLASH NEWS

കൈയില്‍ ധരിച്ചിരുന്നത് ഏലസല്ല; പ്രമേഹം അളക്കാനുള്ള ഉപകരണമെന്ന് കോടിയേരി

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: വലതുകൈയില്‍ താന്‍ ഏലസ് ധരിച്ചിരിക്കുന്നതായി പരന്ന വാര്‍ത്തകള്‍ തെറ്റാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ന്‍. ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാ ന്‍ ഉപയോഗിക്കുന്ന കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിങ് ഡയലിങ് എന്ന ചിപ്പാണ് കൈയില്‍ ധരിച്ചിരിക്കുന്നത്. പ്രമേഹരോഗവിദഗ്ധനായ ഡോ. ജ്യോതിദേവ് കേശവദേവാണ് ഈ ഉപകരണം തനിക്ക് നിര്‍ദേശിച്ചത്. ഒരാഴ്ച മുമ്പാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപകരണം ധരിക്കാന്‍ തുടങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞു ചിപ്പ് മാറ്റിയ ശേഷം പഞ്ചസാരയുടെ അളവ് പരിശോധിക്കും. ഇതിന്റെ ഫലം അറിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ മരുന്നിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തണോയെന്ന് തീരുമാനിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ആളുകള്‍ ഇത്തരം ചിപ്പ് ഉപയോഗിക്കാറുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
സിപിഎം പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ടതിനു ശേഷം പയ്യന്നൂരില്‍ നടന്ന കൂട്ടായ്മയില്‍ പ്രസംഗിക്കുന്നതിനിടെ കൈ ഉയര്‍ത്തിയപ്പോഴാണ് കോടിയേരി വലതുകൈയില്‍ ഏലസ് ധരിച്ചിരിക്കുന്നുവെന്നു കാണിച്ച് ഒരു ചാനല്‍ ഹാസ്യപരിപാടിയില്‍ സംപ്രേഷണം ചെയ്തത്. ഇതോടെ, അന്ധവിശ്വാസങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഏലസ് ധരിച്ചു നടക്കുന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രസഹിതം പ്രചാരണവും കൊഴുത്തു. ഇതോടെയാണ് കോടിയേരി വിശദീകരണവുമായി രംഗത്തെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക