|    Nov 19 Mon, 2018 5:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൈയാങ്കളി : ഇന്‍ഡിഗോ മന്ത്രിയോട് മാപ്പ് പറഞ്ഞു

Published : 9th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: യാത്രക്കാരനും ജീവനക്കാരനും തമ്മിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട്  ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനോട് മാപ്പ് പറഞ്ഞു. എന്നാല്‍, ജീവനക്കാരന്‍ സ്വന്തം ജോലി നിര്‍വഹിക്കുകയായിരുന്നുവെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ രാജീവ് കത്യാലും ജീവനക്കാരന്‍ ജൂബി തോമസും പിടിവലി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായും നടപടി സ്വീകരിച്ചതായും ഇന്‍ഡിഗോ പ്രസിഡന്റും ഡയറക്ടറുമായ ആദ്യത്യ ഘോഷ് രാജുവിനെഴുതിയ കത്തില്‍ പറഞ്ഞു. അപകടമൊഴിവാക്കാന്‍ കാറ്ററിങ് ലിഫ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തോമസ് കത്യാലിനോട് ആവശ്യപ്പെട്ടു. എന്നാല്‍, കത്യാല്‍ അതു കേട്ടില്ല. പിന്നീട് യാത്രക്കാരന്‍ ക്ഷുഭിതനാവുകയും അത് പിടിവലിയില്‍ കലാശിക്കുകയുമായിരുന്നുവെന്നും കത്തില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss