|    Jul 27 Thu, 2017 6:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കൈമുട്ട് കൊണ്ട് ഇടി; അഗ്വേറോയ്ക്ക് നാലു കളികളില്‍ വിലക്ക് ലഭിച്ചേക്കും

Published : 30th August 2016 | Posted By: SMR

ലണ്ടന്‍: വെസ്റ്റ്ഹാമിനെതിരേ കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെ എതി ര്‍ താരത്തെ കൈമുട്ട് കൊണ്ട് ഇടിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയ്ക്ക് നാലു കളികളില്‍ വിലക്ക് ലഭിച്ചേക്കും.
മല്‍സരത്തിന്റെ 75ാം മിനിറ്റിലാണ് അഗ്വേറോ വെസ്റ്റ്ഹാം താരം വിസ്റ്റണ്‍ റെയ്ഡിന്റെ മുഖത്ത് മനപ്പൂര്‍വം ഇടിച്ചത്. എന്നാല്‍ റഫറിയുടെ കണ്ണില്‍പ്പെടാത്തതിനാല്‍ താരം ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയായിരുന്നു. ചുവപ്പ് കാര്‍ഡ് ലഭിക്കാമായിരുന്ന ഫൗളായിരുന്നു ഇത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അഗ്വേറോ കുറ്റക്കാരനാണെന്ന് എഫ്എ കണ്ടെത്തിയത്. വിലക്ക് വരികയാണെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ ഗ്ലാമര്‍ പോരാട്ടമുള്‍പ്പെടെ നാലു കളികള്‍ അഗ്വേറോയ്ക്ക് നഷ്ടമായേക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക