|    Oct 17 Wed, 2018 3:36 pm
FLASH NEWS

കൈപ്പിനി-അമ്പലപ്പൊയില്‍-ചക്കുറ്റി റോഡ് അവഗണനയില്‍

Published : 21st September 2017 | Posted By: fsq

 

എടക്കര: ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനി-അമ്പലപ്പൊയില്‍-ചക്കുറ്റി റോഡ് അവഗണനയില്‍, ജനങ്ങള്‍ പ്രക്ഷേഭത്തിനൊരുങ്ങുന്നു. നാല്‍പ്പത് വര്‍ഷം മുന്‍പാണ് കൈപ്പിനി- ചക്കുറ്റി റോഡ് നിര്‍മ്മിച്ചത്. രണ്ടര കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ഇതില്‍ ഒരു കിലോമിറ്റര്‍ ദൂരം മാത്രേമ നാളിതുവരെ ടാറിങ് നടത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞുള്ളൂ. അമ്പലപ്പൊയില്‍ താഴെ, മേലെ കോളനികള്‍, ചുള്ളിപ്പൊയില്‍ കോളനി എന്നിവയടക്കം നാല് പട്ടികവര്‍ഗ കോളനികളിലേക്കുള്ള ഏക യാത്രാ മാര്‍ഗം ഇതാണ്. ചക്കുറ്റി ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെ ജീവനക്കാരും, മേഖലയിലെ ഇരുനൂറ്റിയന്‍പതോളം കുടുംബങ്ങളും കാലങ്ങളായി ഈ റോഡിനെയാണ് ആ്രശയിക്കുന്നത്. ആര്യാടന്‍ മുഹമ്മദ് എംഎല്‍എ ആയിരിക്കെ അദ്ദേഹത്തിന്റെ ഫണ്ടില്‍ നിന്നും പത്ത് ലക്ഷവും, രാജ്യസഭാ എംപി കെ കെ രാഗേഷിന്റെ ഫണ്ടില്‍ നിന്നും പന്ത്രണ്ട് ലക്ഷവും റോഡിന്റെ പ്രവര്‍ത്തികള്‍ക്ക് അനുവദിച്ചിരുന്നു. ഇതിന് പുറമെ ഗ്രാമപഞ്ചായത്തിന്റെ കുറഞ്ഞ ഫണ്ടുകളും മാത്രമാണ് വിനിയോഗിക്കപ്പെട്ടിട്ടുള്ളത്. ടാറിങ് നടത്തിയ ഭാഗങ്ങള്‍ ഭൂരിഭാഗവും തകര്‍ന്നിട്ടുണ്ട്. മറ്റ് ഭാഗങ്ങളില്‍ക്കൂടി യാത്ര അസാധ—്യവുമാണ്. പ്രദേശത്ത് നിന്നും രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനാണ് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നത്. വാഹനങ്ങള്‍ വിളിച്ചാല്‍ വരാത്ത അവസ്ഥയാണ്. ചക്കുറ്റി തോടിന് കുറുകെ പാലം നിര്‍മ്മിച്ചെങ്കിലും ഒരു ഭാഗത്ത് അപ്രോച്ച് റോഡ് നാളിതുവരെ നിര്‍മ്മിച്ചിട്ടില്ല. വാര്‍ഡിന്റെ മൂക്കാല്‍ ഭാഗവും ചാലിയാര്‍ പുഴയാണ് അതിര്‍ത്തി പങ്കിടുന്നത്. ഇതിന് പുറമെ വനവും. ഇക്കാരണത്താല്‍ ഫണ്ട് അനുവദിക്കാന്‍ ഗ്രാമപഞ്ചായത്ത്‌പോലും തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തദ്ദേശീയ അവകാശ പ്രഖ്യാപന വാര്‍ഷിക പരിപാടിയുടെ ജില്ലാതല ഉത്ഘാടനം അമ്പലപ്പൊയില്‍ കോളനിയില്‍ വച്ചാണ് നടന്നത്. ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദേ്യാഗസ്ഥരെയും, ജനപ്രതിനിധികളെയും റോഡിന്റെ ശോച്യാവസ്ഥയും, ജനങ്ങളുടെ ദുരിതവും അറിയിക്കുന്നതിന് സംഘാടകര്‍ ശ്രമം നടത്തിയെങ്കിലും ഇവരാരുംതന്നെ പരിപാടിക്കെത്തിയില്ല. കാലങ്ങളായുള്ള അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss