|    Dec 17 Mon, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കൈപ്പമംഗലം മാതൃക പ്ലാസ്റ്റിക് കുപ്പി വില്‍പന വ്യാപിപ്പിക്കും

Published : 15th November 2018 | Posted By: kasim kzm

തൃശൂര്‍: കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ 80 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതു പോലെയുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു.
നവംബര്‍ 15 മുതല്‍ 23 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കൈപ്പമംഗലം മാതൃകയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കും. പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ശേഖരണം.
കൈപ്പമംഗലം നിയോജക മണ്ഡലത്തിലേതു പോലെ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ നവംബര്‍ 24ന് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന് നല്‍കി പണം സ്വീകരിക്കും. കൈപ്പമംഗലം നിയോജക മണ്ഡലത്തില്‍ ഒരു ലക്ഷത്തോളം കുപ്പികളാണ് കുട്ടികള്‍ പ്രളയത്തെ തുടര്‍ന്ന് ശേഖരിച്ചു വിറ്റത്. ഇതില്‍ നിന്ന് 45,000 രൂപ ലഭിക്കുകയും ചെയ്തു. ഈ തുക കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സാഹിത്യ അക്കാദമിയുടെ“പ്രളയാക്ഷരങ്ങള്‍’ എന്ന പുസ്തകം വാങ്ങാനുമാണ് മാറ്റിവച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss