|    Jan 24 Tue, 2017 8:40 pm
FLASH NEWS

കൈനാട്ടിയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Published : 30th July 2016 | Posted By: SMR

വടകര: ദേശീയപാതയില്‍ കൈനാട്ടി പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8മണിയോടെയായിരുന്നു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. വടകരയില്‍ നിന്നും തൊട്ടില്‍പാലത്തേക്ക് പോകുന്ന രേവതിയെന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സുരക്ഷാ ഭിത്തികള്‍ തകര്‍ത്ത് പടിഞ്ഞാറ് ഭാഗത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പെരുമന വെള്ളക്കെട്ട് ഭാഗത്തേക്ക് മറിഞ്ഞ ബസ്സില്‍ നിന്നും യാത്രക്കാരെ നാട്ടുകാര്‍ പുറത്തെത്തിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
വടകര പോലിസ് സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ചാണ് ബസ്സ് ഇവിടെ നിന്നും മാറ്റിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടു. അതേസമയം അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. തൊട്ടില്‍പ്പാലം-വടകര റൂട്ടിലോടുന്ന ബസ്സുകളെ കുറിച്ച് പൊതുവെ അമിത വേഗതയിലാണെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു.
ഇടുങ്ങിയ റോഡുകളില്‍ വരെ വളരെ വേഗതയിലാണ് ഈ റൂട്ടിലെ ബസ്സ് ഓടുന്നത്. പെരുവട്ടം താഴെ റൂട്ടിലൂടെയാണ് തൊട്ടില്‍പാലം ബസ്സ് വടകര പഴബസ്സ് സ്റ്റാന്റിലേക്ക് വരുന്നത്. കൂടുതല്‍ ഇറക്കവും കയറ്റവും ഉള്ള ഭാഗമായിട്ടും, നിരവധി ചെറുവാഹനങ്ങളും ഉണ്ടായിരുന്നാലും ബസ്സുകള്‍ അമിത വേഗതയില്‍ ഇതിലൂടെ വരുന്ന് അപകടം പതിവാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക