|    Nov 15 Thu, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൈത്തറി കോര്‍പറേഷനില്‍ 200 കോടിയുടെ ക്രമക്കേട്‌

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയ കൈത്തറി വികസന കോര്‍പറേഷനില്‍ (എന്‍എച്ച്ഡിസി) 200 കോടിയുടെ ഫണ്ട് തിരിമറി നടന്നതായി കണ്ടെത്തി. നെയ്ത്ത് നൂല്‍ വിതരണവുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതെന്നും അന്വേഷണം സിബിഐ—ക്ക് കൈമാറിയെന്നും ടെക്‌സ്റ്റൈല്‍സ് സെക്രട്ടറി ആനന്ദ്കുമാര്‍ സിങ് അറിയിച്ചു.
ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തിയ എന്‍എച്ച്ഡിസി ആഭ്യന്തര സമിതി കഴിഞ്ഞ ആഴ്ചയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. നൂല്‍ വിതരണം ചെയ്യാതെ ചില ഇടപാടുകള്‍ നടന്നുവെന്ന് റിപോര്‍ട്ടിലുണ്ട്.
ലഖ്‌നോ മേഖലയിലും ഗ്രേറ്റര്‍ നോയിഡയിലുമാണ് ക്രമക്കേട് കണ്ടെത്തിയതെങ്കിലും മറ്റു സംസ്ഥാനങ്ങളിലും അതിന്റെ വേരുകളുണ്ടാവാമെന്ന് സിങ് പറഞ്ഞു. ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എന്‍എച്ച്ഡിസി. സംഭവവുമായി ബന്ധപ്പെട്ട് എന്‍എച്ച്ഡിസി മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വകുപ്പ് തല അന്വേഷണവും തുടങ്ങി. ദേശീയ കൈത്തറി ദിനമായ െൈകത്തറി കോര്‍പറേഷനില്‍ 200 കോടിയുടെ ക്രമക്കേട്ചാവ്വാഴ്ച നൂറുകണക്കിന് നെയ്ത്തുകാര്‍ ശമ്പള കുടിശ്ശിക വിതരണം ചെയ്യണമെന്നും നൂല്‍വിതരണം പുനരാരംഭിക്കണമെന്നുമാവശ്യപ്പെട്ട് എന്‍എച്ച്ഡിസി ആസ്ഥാനത്ത് പ്രതിഷേധപ്രകടനം നടത്തി. ഉത്തരാഖണ്ഡിലെയും ഉത്തര്‍പ്രദേശിലെയും ലക്ഷക്കണക്കിന് നെയ്ത്തുകാര്‍ക്ക് നടപ്പ് സാമ്പത്തികവര്‍ഷം ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss