|    Aug 21 Mon, 2017 3:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൈതപ്പൊയില്‍ വാഹനാപകടം : മരണം എട്ടായി

Published : 9th August 2017 | Posted By: fsq

 

താമരശ്ശേരി: കഴിഞ്ഞ ശനിയാഴ്ച പുതുപ്പാടി കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ മരണം എട്ടായി. പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഹമ്മദ് നിഹാല്‍ (നാല്) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കരുവന്‍പൊയില്‍ ഷാജഹാന്റെയും ഹസീനയുടെയും മകനാണ്. ഷാജഹാന്റെ മൂത്ത മകന്‍ മുഹമ്മദ് നിഷാല്‍ (എട്ട്) അപകടത്തില്‍ മരിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ അടുത്ത ബന്ധുക്കളായ ഏഴുപേരും ഡ്രൈവറുമാണ് മരിച്ചത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ജില്ലാ സെക്രട്ടറി പി നിസാര്‍ അഹമ്മദ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, റസാഖ് മാസ്റ്റര്‍  തുടങ്ങിയവര്‍ മെഡിക്കല്‍ കോളജിലെത്തി നിഹാലിന്റെ മയ്യിത്ത് കുടുംബാംഗങ്ങളോടൊപ്പം ഏറ്റുവാങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക