കൈതപ്പൊയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം: ലീഗ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി
Published : 6th October 2016 | Posted By: Abbasali tf
താമരശ്ശേരി: ബസ് കാത്തിരിപ്പു കേന്ദ്രം പെയിന്റിങ് നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മുസ്ലിം ലീഗ് ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ലീഗ് വൈസ് പ്രസിഡന്റ് സി മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സി എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി വി കെ ഉസ്സയിന് കുട്ടി, മില്‍മ ജോര്‍ജ്, ഒതയോത്ത് അശ്റഫ്, സലീം മൂലയില്‍ സംസാരിച്ചു. മാര്‍ച്ചിനു കെ സി മുഹമ്മദ് ഹാജി, ഒ കെ ഹംസ, ആര് കെ മൊയ്തീന് കോയ, വാര്‍ഡ് അംഗം ഷിഹാബ്, എം പി മുഹമ്മദ്, എം ടി അഷ്റഫ് നേതൃത്വം നല്കി. പുതുപ്പാടി കൈതപ്പൊയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം പെയിന്റിങ് നടത്തുന്നതുമായി ഉണ്ടായ വിവാദത്തിലും സംഘര്‍ഷത്തിലും പ്രതിഷേധിച്ചാണ് ലീഗ് മാര്‍ച്ച് നടത്തിയത്. കാലാകാലങ്ങളായി കൈതപ്പൊയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം ലീഗ് പ്രവര്‍ത്തകരാണ് പെയിന്റിങ്നടത്തി സംരക്ഷിച്ചു വരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പെയിന്റിങ് നടത്തുന്നതിനെതിരേ പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പല ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും വിവിധ പാര്ട്ടിക്കാര് തങ്ങളുടെതായി പരിപാലിച്ചു വരികയായിരുന്നു. എന്നാല്‍, ലീഗ് കൈവശം വെച്ചുവന്ന കൈതപ്പൊയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തെ മാത്രം ലക്ഷ്യമിട്ടതാണ് സംഘര്‍ഷത്തിനും ധര്‍ണക്കും കാരണമായത്. സംഘര്‍ഷമുണ്ടാക്കി കള്ളക്കേസില്‍ കുടുക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ചെയ്യുന്നതെന്ന് ലീഗ് ആരോപിക്കുന്നു. എന്നാല്‍, കൈതപ്പൊയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം പെയിന്റിങ് നടത്തുന്നതുമായി ബന്ധപ്പെട്ടു പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പോലിസില്‍ പരാതി നല്‍കിയിരുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ കാത്തിരിപ്പു കേന്ദ്രം പോലിസ് ഏറ്റെടുക്കുകയുമായിരുന്നുവെന്ന് സിപിഎം നേതൃത്വം പറയുന്നു. എന്നാല്‍, പഞ്ചായത്തിലെ മുഴുവന്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പഞ്ചായത്ത് ഏറ്റെടുത്താലെ സമ്പൂര്‍ണ ശൗചാലയം പദ്ധതി ഫയലില്‍ ഒപ്പിടുകയുള്ളു എന്ന നിലപാടിലാണ് ലീഗ് നേതൃത്വവും പഞ്ചായത്ത് അംഗങ്ങളും എടുത്ത നിലപാട്.ബസ് കാത്തിരിപ്പു കേന്ദ്രം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ രാവിലെ വിളിച്ച അടിയന്തിര ഭരണ സമിതി യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്ക്കുന്ന യുഡിഎഫ് നിലപാടിനെതിരെ ജനകീയ കാംപയിന് നടത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചതായി വക്താവ് കെ സി വേലായുധന് അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.