|    Aug 21 Mon, 2017 6:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൈതപ്പൊയില്‍ അപകടം: മരണം ഒമ്പതായി

Published : 10th August 2017 | Posted By: fsq

 

കൊടുവള്ളി: കൈതപ്പൊയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഖദീജ നിയ (11) ഇന്നലെ രാവിലെ 11 മണിയോടെ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ആലുംതറ ബേസിക് സ്‌കൂള്‍ ആറാംതരം വിദ്യാര്‍ഥിനിയാണ്. നിയയുടെ സഹോദരിമാരായ ഫാത്തിമ ജസ അപകട ദിവസവും ആയിഷ നുഹ ഞായറാഴ്ചയും മരിച്ചിരുന്നു. ഇതോടെ മലയമ്മ ഇ കെ മജീദിന്റെയും വി കെ സഫീനയുടെയും മൂന്നു മക്കളും മരണപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മലയമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക