|    Jun 20 Wed, 2018 8:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൈതപ്പൊയില്‍ അപകടം: പരിക്കേറ്റ പെണ്‍കുട്ടിയും മരിച്ചു

Published : 7th August 2017 | Posted By: fsq

 

താമരശ്ശേരി: ശനിയായാഴ്ച പുതുപ്പാടി കൈതപ്പൊയിലില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന പെണ്‍കുട്ടി കൂടി മരിച്ചു. അപകടത്തില്‍ മരിച്ച കരുവമ്പൊയില്‍ വടക്കേക്കര അബ്ദുര്‍റഹ്മാന്റെ മകള്‍ സഫീനയുടെയും വെണ്ണക്കോട് ആലും തറ ചാലില്‍ അബ്ദുല്‍ മജീദിന്റെയും മകള്‍ ആയിശ നുഹ (6) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ഇതോടെ ഈ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി.ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ ശനിയാഴ്ച രാത്രി അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈകീട്ട് 6 മണിയോടെ കരുവന്‍പൊയിലിലെ മാതൃവീട്ടിലെത്തിച്ചു. കരുവന്‍പൊയില്‍ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനു ശേഷം സ്വദേശമായ വെണ്ണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഏക സഹോദരി ഒന്നര വയസ്സുകാരി ഫാത്തിമ ജസ ശനിയാഴ്ച മരിച്ചിരുന്നു. അബ്ദുര്‍റഹ്മാന്‍, ഭാര്യ സുബൈദ, പേരക്കുട്ടികളായ മുഹമ്മദ് നിഷാല്‍, ഫാത്തിമ ജസ, ഫാത്തിമ ഹന, ഡ്രൈവര്‍ വടുവഞ്ചാല്‍ പി സി പ്രമോദ് എന്നിവരാണ് ശനിയാഴ്ച മരണപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss