|    Jun 20 Wed, 2018 10:52 am
Home   >  Todays Paper  >  Page 5  >  

കൈതപ്പൊയില്‍ അപകടം : കുടുംബത്തിന് ധനസഹായം

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: കോഴിക്കോട്- വയനാട് ദേശീയപാതയിലെ കൈതപ്പൊയിലില്‍ കഴിഞ്ഞ അഞ്ചിനുണ്ടായ വാഹനാപകടത്തി ല്‍ മരിച്ച ഒമ്പതുപേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുതിര്‍ന്നവര്‍ക്ക് ഒരുലക്ഷം രൂപ വീതവും കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപ വീതവുമാണ് സഹായം അനുവദിക്കുക. മരിച്ചവരില്‍ ആറുപേരും കുട്ടികളാണ്. വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജൂലൈ 16ന് വള്ളം മുങ്ങിമരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയില്‍ നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീജിത്ത് എന്ന കുട്ടി അനസ്‌തേഷ്യ നല്‍കുന്നതിലെ പിഴവുമൂലം മരണപ്പെട്ടതു കണക്കിലെടുത്ത് കുടുംബത്തിന് അഞ്ചുലക്ഷം ധനസഹായം നല്‍കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss