|    Aug 17 Thu, 2017 5:16 am
FLASH NEWS

കൈതപ്പറമ്പില്‍ മിനി സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുന്നു

Published : 3rd August 2017 | Posted By: fsq

 

ഏഴംകുളം: കൈതപ്പറമ്പിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി മിനി സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുന്നു. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള സ്റ്റേഡിയമാണ് ജില്ലാ-ഗ്രാമപ്പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായി നവീകരിക്കുന്നത്. 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ മിനി സ്റ്റേഡിയം നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് ഒരു ലക്ഷം രൂപയും വകയിരുത്തി. വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റന്‍ മല്‍സരങ്ങള്‍ക്ക് ഉതകുന്ന വിധം ആധുനിക സജ്ജീകരണങ്ങളോടെയുള്ള സംവിധാനമാണ്                 ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തൊണ്ണൂറുകളില്‍ നിര്‍മിച്ച മിനി സ്റ്റേഡിയം ഏകദേശം 70 സെന്റ് ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്. ജില്ലാ പഞ്ചായത്തംഗമാണ് ഫണ്ട് വിനിയോഗിക്കുന്നതിന് ശുപാര്‍ശ ബി            സതികുമാരിയാണ് പദ്ധതി ശുപാര്‍ശ ചെയ്തത്. സ്റ്റേഡിയത്തിന്റെ നവീകരണത്തിന് മുന്നോടിയായി  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകന്‍ തങ്കച്ചന്‍, ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്തംഗം ബി സതികുമാരി, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിജുരാധാകൃഷ്ണന്‍, വാര്‍ഡ് മെംബര്‍ അനിയന്‍ തോമസ്, ആസൂത്രണസമിതി അംഗം എസ് സി ബോസ്, നെടുമണ്‍ സര്‍വസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍ നടരാജന്‍, അസി. എന്‍ജിനീയര്‍ ജയഭദ്രന്‍, ഓവര്‍സീയര്‍മാരായ മനോജ്, അണിമ വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ പി കെ ജോണ്‍, സാം തോമസ്, സാംകുട്ടി, മത്തായി, രാജു സന്നിഹിതരായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക