|    Oct 20 Fri, 2017 7:20 am

കൈതത്തോട്ടങ്ങള്‍ കൊതുകുകളുടെ ആവാസകേന്ദ്രമാവുന്നു ചാമം

Published : 14th July 2017 | Posted By: fsq

 

പതാല്‍: കൈതത്തോട്ടങ്ങള്‍ പകര്‍ച്ചപ്പനിക്കു കാരണമായ കൊതുകുകളുടെ പ്രധാന ആവാസകേന്ദ്രമായി മാറുന്നതായി പരാതി. കൊതുകിനെ തുരത്താന്‍ ആരോഗ്യ വകുപ്പ് ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കൈതകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് കൃഷി വകുപ്പ് സ്വീകരിക്കുന്നത്. ഹെക്ടര്‍ ഒന്നിന് 26250 രൂപവരെയാണ് കൈതകൃഷിക്ക് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നത്. പുതുതായി വച്ച റബര്‍ മരങ്ങള്‍ക്കിടയിലും റബര്‍മരം വെട്ടിമാറ്റിയ തോട്ടങ്ങളുമാണ് മുഖ്യമായും കൈത കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. റബറിന്റെ വിലയിടിവും കര്‍ഷകരെ കൈതകൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. പ്രധാനമായും കൈത കൃഷി ചെയ്യുന്നത് മെയ്, ജൂണ്‍ മാസങ്ങളിലാണ് മഴ ശക്തമാവുന്നതോടെ ഇവ വളര്‍ന്ന് വലുതായി തുടങ്ങുകയും ചെയ്തു. വളര്‍ന്നു തുടങ്ങിയ കൈതച്ചെടികളുടെ പോളകള്‍ക്കിടയില്‍ മഴക്കാലത്ത് കെട്ടികിടക്കുന്ന ശുദ്ധജലമാണ് ഡെങ്കിപനി പടര്‍ത്തുന്ന കൊതുകുകള്‍ അടക്കമുള്ളവയുടെ പ്രചനന കേന്ദ്രങ്ങളായി മാറുന്നത്. പകര്‍ച്ചപനി വ്യാപകമായതോടെ പല സ്ഥലത്തും കൈത കൃഷി ചെയ്യുന്നത് നാട്ടുകാര്‍ തന്നെ തടയുന്നുണ്ട്. ഇതിനിടയില്‍ കൈതകളില്‍ തളിക്കുന്ന മാരക കീടനാശിനികള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. കൈതകള്‍ ഒരു പോലെ പുഷ്പ്പിക്കാന്‍ ഉപയോഗിക്കുന്ന എത്തിഫോണ്‍ എന്ന കീടനാശിനി പലര്‍ക്കും ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാവുന്നതായും പരാതിയുണ്ട്. മഴക്കാലത്തെങ്കിലും കൈത കൃഷി തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക