|    Jan 25 Wed, 2017 12:59 am
FLASH NEWS

കൈതക്കലില്‍ കാട്ടാനകളിറങ്ങി; ജനം പരിഭ്രാന്തരായി

Published : 10th July 2016 | Posted By: SMR

പനമരം: ജനവാസകേന്ദ്രമായ കൈതക്കലില്‍ കാട്ടാനകളിറങ്ങിയതു ജനത്തെ പരിഭ്രാന്തരാക്കി. ഇന്നലെ പുലര്‍ച്ചെയാണ് മൂന്നു കാട്ടാനകള്‍ പ്രദേശത്ത് ഭീതിവിതച്ചത്. ഒരു കൊമ്പനും രണ്ടു പിടിയാനയുമായിരുന്നു. കൈതക്കല്‍ പുത്തന്‍പുര മൂസ ഹാജിയുടെ തോട്ടത്തിലാണ് ആനയെ ആദ്യം കണ്ടത്. ഇതോടെ ജനം പ്രദേശത്ത് തടിച്ചുകൂടി. ആളുകള്‍ ബഹളം വച്ചതിനെതുടര്‍ന്ന് ആനകള്‍ എസ്‌റ്റേറ്റിലൂടെ പരക്കംപാഞ്ഞു.
ബിഷര്‍ഖാന്‍, പീലക്കണ്ടി ഇബ്രാഹീം ഹാജി എന്നിവരുടെ തോട്ടങ്ങളിലൂടെ കയറിയിറങ്ങി ആനകള്‍ ജനക്കൂട്ടത്തിനു നേരെ പാഞ്ഞു. തലനാരിഴയ്ക്കാണ് പലര്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയത്. നെയ്ക്കുപ്പ വനത്തില്‍നിന്ന് പാതിരിയമ്പം, നീര്‍വാരം, കമ്മനി, പരക്കുനി വഴിയാണ് ആനകള്‍ കൈതക്കലില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷവും ആനക്കൂട്ടം ഇവിടെയെത്തിയിരുന്നു. ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്. ഒ ആര്‍ കേളു എംഎല്‍എ, മാനന്തവാടി തഹസില്‍ദാര്‍ മേഴ്‌സി, മാനന്തവാടി ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, വെള്ളമുണ്ട, പാതിയമ്പം ഫോറസ്റ്റ് ഓഫിസര്‍മാര്‍, വാര്‍ഡ് മെംബര്‍മാരായ എം എ ചാക്കോ, മാര്‍ട്ടിന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് സ്ഥലത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക