|    Jul 22 Sun, 2018 9:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൈക്കൂലി : വില്ലേജ് ഓഫിസര്‍ പിടിയില്‍

Published : 24th September 2017 | Posted By: fsq

 

അഗളി: കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ വില്ലേജ് സ്‌പെഷ്യല്‍ ഓഫിസര്‍ അറസ്റ്റില്‍. അഗളി വില്ലേജ് ഓഫിസിലെ സ്‌പെഷ്യല്‍ ഓഫിസര്‍ സി ആര്‍ നിസാമാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട അഗളി ഭൂതുവഴി സ്വദേശിനി ശിവാനി കെ ശിവാളിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വീടിനായി സര്‍ക്കാരിലേക്ക് സാമ്പത്തിക സഹായത്തിന് ശുപാര്‍ശ ചെയ്യണമെങ്കില്‍ 5000 രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സിനെ വിവരമറിയിച്ച ശിവാളി പിനോക്‌സിന്‍ പൗഡ ര്‍ പുരട്ടിയ നോട്ടുകള്‍ ഇയാള്‍ക്ക് കൈമാറി. തുടര്‍ന്ന് വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ഇയാള്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി കെ എ ശശിധരന്‍, സിഐമാരായ വി കൃഷ്ണന്‍കുട്ടി, എം ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss